കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചിത്രം വരച്ചുവിറ്റും ദുരിതാശ്വാസ നിധിയിലേക്കു പണം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രളയക്കെടുതിയില്‍ അകപ്പെട്ട ദൈവത്തിന്റെ സ്വന്തം നാടിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് സ്‌നേഹസ്പര്‍ശവുമായി ലൈഫ് ചിത്രപ്രദര്‍ശനം ആരംഭിച്ചു. കോഴിക്കോട് ലളിതകലാ ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രകാരികളായ കെ.പി രത്‌നവല്ലി,പീസമ്മ ജോസ് എന്നിവരാണ് ചിത്രപ്രദര്‍ശനം ഒരുക്കിയത്. ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന മുഴുവന്‍ തുകയും പ്രളയ ദുരിത ബാധിതര്‍ക്കായി ജില്ലാ ഭരണ സംവിധാനം നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വ്വം കോഴിക്കോട് പദ്ധതിക്ക് നല്‍കാനാണ് ഇരുവരുടെയും തീരുമാനം.

പ്രമുഖ ചിത്രകാരിയായ കെ.പി രത്‌നവല്ലി വിവിധയിടങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സ്‌നേഹപൂര്‍വ്വം കോഴിക്കോടിന്റെ ശില്‍പി കൂടിയായ ജില്ലാ കലക്ടര്‍ യുവി ജോസിന്റെ ഭാര്യയാണ് പീസമ്മ ജോസ്. പ്രദര്‍ശനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാകലക്ടര്‍ യുവി ജോസ് മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പിവി ചന്ദ്രന്‍, ഡയറക്ടര്‍ പിവി ഗംഗാധരന്‍, ആര്‍ട്ടിസ്റ്റ് പിവി മദനന്‍, ഫാദര്‍ ഷിജു കളരിക്കല്‍, ഹിഷാം ഹസ്സന്‍, എന്നിവര്‍ സംസാരിച്ചു. ചുമര്‍ചിത്രകലയുടെ പാരമ്പര്യത്തിലൂന്നിയ രചനകളും എണ്ണച്ചായത്തിലും ജലച്ചായത്തിലുമുള്ള പ്രകൃതി ദൃശ്യങ്ങളുടെ മനോഹര വരകളുമാണ് ചിത്രങ്ങളുടെ പ്രത്യേകത. സെപ്തംബര്‍ 2 വരെയാണ് പ്രദര്‍ശനം. മികച്ച പ്രതികരണമാണ് ഉദ്ഘാടന ദിവസം തന്നെ ലഭിക്കുന്നത്.

pic

Recommended Video

cmsvideo
കേരളത്തിനെ വീണ്ടെടുക്കാൻ ഗൂഗിളും ഫേസ്ബുക്കും | Oneindia Malayalam

ഖത്തറില്‍ 30 വര്‍ഷമായി വ്യവസായിയായ കണ്ണാടിക്കല്‍ യു അബ്ദുള്ള പ്രളയ ബാധിതര്‍ക്ക് നല്‍കുന്ന സഹായത്തിന് അതിരുകളില്ല. വയനാട്ടിലും കോഴിക്കോട്ടും ആലുവയിലുമെല്ലാം അബ്ദുള്ള നേതൃത്വം നല്‍കുന്ന ടച്ച് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായ ഹസ്തങ്ങളെത്തി .വയനാട്ടില്‍ വെള്ളപ്പൊക്കത്തിനിരയായവരെ സഹായിക്കാന്‍ ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷണ സാധനങ്ങള്‍ മാനന്തവാടിയിലും എത്തിച്ചു. കോഴിക്കോട് ജില്ലയില്‍ അബ്ദുള്ളയുടെ കണ്ണാടിക്കലിലെ സ്വന്തം വീട് ഉള്‍പ്പെടെ വെള്ളപ്പൊക്കത്തിനിരയായിരുന്നു. പിന്നീട് കോഴിക്കോട് ജില്ലയിലും സേവന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ക്യാമ്പുകളില്‍ ഒരാഴ്ചയോളം നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് സമൃദ്ധമായി ഭക്ഷണം നല്‍കി.ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് 5000ഭക്ഷണ സാധന കിറ്റുകളും സമ്മാനിച്ചു. ആലുവയിലേക്ക് 6000കിറ്റിനുള്ള ഭക്ഷണസാധനങ്ങള്‍ ലോഡുകളാക്കി അയച്ചു. ജില്ലാകളലക്ടര്‍ യു വി ജോസ് നേതൃത്വം നല്‍കുന്ന സ്‌നേഹപൂര്‍വം കോഴിക്കോടിന് 10 വീടുകള്‍ക്ക് പതിനായിരം രൂപയുടെ വീതം സഹായം നല്‍കുമെന്ന് കലക്ടറെ സന്ദര്‍ശിച്ച് അബ്ദുള്ള ഉറപ്പ് നല്‍കി.

Kozhikode
English summary
Collecting Money to flood relief fund by selling pictures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X