മത്സരയോട്ടം വര്‍ധിക്കുന്നു ഒപ്പം മിന്നല്‍ സമരങ്ങളും; മുന്നറിയിപ്പുമായി കോഴിക്കോട് കളക്ടര്‍
കുറ്റ്യാടി: കോഴിക്കോട്, തലശ്ശേരി, കൊയിലാണ്ടി - കോഴിക്കോട് റൂട്ടുകളില്‍ അടിക്കടിയായി മത്സര ഓട്ടങ്ങളും അതുവഴി അടിപിടികളും മിന്നല്‍ സമരങ്ങളും ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നതായി ജില്ലാ കലക്ടര്‍ ആര്‍ടിഎ. യോഗത്തില്‍ അഭിപ്രായപ്പെട്ടു.
മത്സര ഓട്ടവും അതു വഴി വാഹനങ്ങള്‍ കൂട്ടി മുട്ടലുകളും വരുമ്പോഴാണ് ജനങ്ങള്‍ ജീവനക്കാരെ മര്‍ദ്ദിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് ബസ്സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയുടെ വാദത്തിന് മറുപടിയായി കലക്ടര്‍ പറഞ്ഞു.

രണ്ട് റൂട്ടുകളിലെയും വാഹനാപകടങ്ങളും മിന്നല്‍ സമരങ്ങളും ഉണ്ടാകുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട്, വടകര, ആര്‍.ടി.ഒ മാര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം വലിയ തിരക്കാണ് ഇന്ന് യോഗത്തില്‍ അനുഭവപ്പെട്ടത്.
ഇരിപ്പിടം ഇല്ലാത്തതിനെ തുടര്‍ന്ന് ബസ്സുടമകളും നാമമാത്രമായ ജനപ്രതിനിധികളും സംഘടനാ പ്രവര്‍ത്തകരും എത്തിയിട്ടുണ്ട്. കോഴിക്കോട്, വടകര എന്നീ രണ്ട് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് കീഴിലുള്ള അപേക്ഷകളാണ് പരിഗണിക്കുന്നത്.
സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം
അതേസമയം നവംബര്‍ 26 മുതല്‍ ഡിസംബര്‍ ഒന്ന് വരെ വടകരയില്‍ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചാരണാര്‍ഥം നാളെ വൈകിട്ട് 3.30 ന് വിളംബര ജാഥ നടക്കും. ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഘോഷയാത്ര ഒഴിവാക്കിയാണ് ജാഥ നടത്തുക.
എസ്പിസി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് അടങ്ങുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 100 പേര്‍ വിളംബര ജാഥയില്‍ അണിനിരക്കും. സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്ന് ആരംഭിക്കുന്ന ജാഥ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. മേളയുടെ പ്രചാരണത്തിനായി സിനിമ താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചെറു വീഡിയോകള്‍ നിര്‍മിക്കും.












Click it and Unblock the Notifications