ധര്മ്മജന് താല്പര്യം ഇല്ലായിരുന്നു, രാത്രിയായാല്‍ കാണില്ല;കെപിസിസി സമിതിക്ക് മുന്നില്‍ പരാതി പ്രളയം
കോഴിക്കോട്: 2001 ന് ശേഷം കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച ഒരു എംഎല്‍എ പോലും ഇല്ലാത്ത ജില്ലയാണ് കോഴിക്കോട്. ഈ ചരിത്രം ഇത്തവണ തിരിത്തുക്കിറുക്കുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജില്ലാ-സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടത്. വളരെ വലിയ മുന്നൊരുക്കവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം കോണ്‍ഗ്രസ് നടത്തുകയും ചെയ്തു.
അങ്ങനെയാണ് സംവരണ മണ്ഡലമായ ബാലുശ്ശേരിയിലേക്ക് സിനിമാ താരം ധര്മ്മജന് ബോള്‍ഗാട്ട് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ എത്തുന്നത്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തില്‍ നിന്നും എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും നേതൃത്വം ധര്മ്മജന് ബോള്‍ഗാട്ടി എന്ന പേരില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു.
സാരിയിലും ഹോട്ട് ആയി പ്രിയ താരം ഒവിയ ഹെലന്: ചിത്രങ്ങള്‍ വൈറല്‍

1970 ന് ശേഷം ഒരു കോണ്‍ഗ്രസ് എംഎല്‍എയെ പോലും നല്‍കാത്ത മണ്ഡലമാണ് ബാലുശ്ശേരി. എന്നാല്‍ അത്ര വലിയ ഇടത് കോട്ടയായി വിലയിരുത്താനും കഴിയില്ല. 2011 ല്‍ 9882 വോട്ടിനും 2016 ല്‍ 15464 വോട്ടിനുമായിരുന്നു ബാലുശ്ശേരിയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ പുരുഷന് കടലുണ്ടി വിജയിച്ചത്. അതിനാല്‍ തന്നെ പാര്‍ട്ടി വോട്ടുകള്‍ക്കൊപ്പം സിനിമാ താരം എന്ന ഇമേജില്‍ ധര്മ്മജന് ബോള്‍ഗാട്ടിക്ക് കിട്ടുന്ന വോട്ടുകള്‍ കൂടി ചേരുമ്പോള്‍ മണ്ഡലം പിടിക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍.

പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍ ശരിവെക്കുന്ന തരത്തില്‍ ധര്‍മ്മജന്റെ പ്രചരണത്തിലെല്ലാം വലിയ ആള്‍ക്കൂട്ടവും ഉണ്ടായിരുന്നു. രമേശ് പിഷാരടി ഉള്‍പ്പടെ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി സുഹൃത്തുക്കള്‍ ധര്‍മ്മജന്റെ പ്രചരണത്തിനായി ബാലുശ്ശേരിയില്‍ എത്തുകയും ചെയ്തു. പ്രചരണത്തിലെ ഈ ആള്‍ക്കൂട്ടം വോട്ടായി മാറുമെന്ന പ്രതീക്ഷയില്‍ ചില മുഖ്യധാരാ വാര്‍ത്താ മാധ്യമങ്ങള്‍ ബാലുശ്ശേരിയില്‍ ധര്മ്മജന് അട്ടിമറി വിജയം നേടുമെന്ന് സര്‍വെ നടത്തി പ്രവചിച്ചതും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശം വര്‍ധിപ്പിച്ചു.

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മണ്ഡലം ഇന്നുവരെ കണ്ടതില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ധര്മ്മജന് ബോള്‍ഗാട്ടിയെ പിന്നിലാക്ക് സിപിഎം സ്ഥാനാര്‍ത്ഥിയും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുമായ സച്ചിന് ദേവ് വിജയിച്ചു. 20372 വോട്ടിനായിരുന്നു സച്ചിന് ദേവിന്റെ വിജയം. സച്ചിന് ദേവിന് 91839 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 71467 വോട്ടായിരുന്നു ധര്മ്മജന് നേടാന്‍ സാധിച്ചത്.

കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന പഞ്ചായത്തുകളില്‍ പോലും വലിയ തരത്തിലുള്ള മുന്നേറ്റം നടത്തിയായിരുന്നു സച്ചിന് ദേവിന്റെ വിജയം. യുഡിഎഫ് ഭരിക്കുന്ന മൂന്ന് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ബാലുശ്ശേരി മണ്ഡലം. അവിടെ കണക്കെടുത്താല്‍ കേവലരം ഒരു പഞ്ചായത്തില്‍ മാത്രമാണ് എനിക്ക് നേരിയ ഭൂരിപക്ഷം കിട്ടിയത്. യുഡിഎഫ് ഭരിക്കുന്ന ഉണ്ണികുളം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ലഭിച്ചത് 1494 വോട്ടിന്റെ ഭൂരിപക്ഷമാണ്.

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അധികാരം ലഭിച്ച പഞ്ചായത്താണ് അത്തോളി. അവിടേയും മേല്‍ക്കൈ സച്ചിന് ദേവിനെ തന്നെ. ഭൂരിപക്ഷം- 2186. കൂരച്ചാണ്ട് പഞ്ചായത്തില്‍ മാത്രമായിരുന്നു ധര്മ്മജന് ഭൂരിപക്ഷം കിട്ടിയത്. എന്നാല്‍ അയ്യായിരത്തോളം വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 742 വോട്ടിന്റെ മേല്‍ക്കൈ മാത്രം. ഇതോടെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ തന്നെ മണ്ഡലത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വലിയ ആരോപണം ഉന്നയിച്ച് ധര്മ്മജന് ബോള്‍ഗാട്ടി രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ഇത് സംബന്ധിച്ച് ധര്മ്മജന് ബോള്‍ഗാട്ടി അന്നത്തെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മുന്‍പാകെ പരാതി നല്‍കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ തന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വന്‍ പണപ്പിരിവ് നടത്തി എന്നാതായിരുന്നു ധര്‍മജന്റെ പ്രധാന ആരോപണം. ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകള്‍ തന്റെ കയ്യില്‍ ഉണ്ടെന്നും അദ്ദേഹം പാരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ചില നേതാക്കള്‍ തനിക്കെതിരെ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചതും തോല്‍വിക്ക് ഇടയാക്കി. സിനിമകളില്‍ കോമഡി ചെയ്യുന്ന താരമാണെങ്കിലും ഒരു തമാശയ്ക്കായിരുന്നില്ല ബാലുശ്ശേരിയില്‍ മത്സരിച്ചത്. വളരെ ഗൗരവത്തോടെയായിരുന്നു മത്സരത്തെ കണ്ടത്. ആ നാടിനെ കുറിച്ചും അവിടുത്തെ പ്രശ്നങ്ങളെ കുറിച്ചും വ്യക്തമായി പഠിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ ആള്‍ക്കാരും അങ്ങനെ തന്നെയായിരുന്നു അതിനെ കണ്ടതെന്നുമായി ധര്മ്മജന് നേരത്തെ പറഞ്ഞത്.

ധര്മ്മജന് മത്സരത്തിനോട് തന്നെ താല്പര്യമുണ്ടായിരുന്നില്ല. പ്രചരണത്തില്‍ അടക്കം ഇത് പ്രകടമായിരുന്നു. 10.30 കഴിഞ്ഞാണ് രാവിലെ പ്രചരണത്തിന് എത്തിയിരുന്നത്. വൈകീട്ട് ആറ് മണിക്ക് ശേഷം എങ്ങോട്ടോ പോവും. പിന്നെ സ്ഥാനാര്‍ത്ഥിയെ കാണില്ല. ആദ്യഘട്ടത്തില്‍ പ്രചരണം ഭംഗിയായി നടത്താന്‍ സാധിച്ചു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ പണമില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിച്ചു.

പിരിവിലൂടെ 80000 രൂപ മാത്രമാണ് പ്രചരണ കമ്മിറ്റിക്ക് ലഭിച്ചത്. വൻ തുക കിട്ടിയെന്ന പ്രചാരണം ശരിയല്ല. പ്രധാന നേതാക്കള്‍ മണ്ഡലത്തില്‍ പ്രചരണത്തിന് എത്തിയില്ലെന്ന ആരോപണവും തെറ്റാണ്. ഉമ്മൻ ചാണ്ടിയും രമേശ് െചന്നിത്തലയുമടക്കമുള്ളവർ മണ്ഡലത്തില്‍ എത്തയിരുന്നു. രാഹുല്‍ ഗാന്ധി ബാലുശ്ശേരിയില്‍ പ്രചരണത്തിന് എത്തിയില്ല എന്ന് പറയുന്നത് ബാലിശമായമെന്നും മണ്ഡലത്തില്‍ നിന്നുള്ള നേതാക്കള്‍ കെപിസിസി സമിതിക്ക് മുന്‍പാകെ പറഞ്ഞു.

സംസ്ഥാനത്തിന് പുറത്ത് ആയതിനാല്‍ ധര്മ്മജന് സമിതിക്ക് മുന്‍പാകെ എത്തിയില്ല. പിന്നീട് തിരുവനന്തപുരത്ത് സമിതി അംഗങ്ങളെ കാണാനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ജില്ലയിലാകെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പാളിച്ചകള്‍ ഉണ്ടായതായും നേതാക്കള്‍ പരാതിപ്പെട്ടു. കെ.പിസിസി നിയോഗിച്ച കെ മോഹൻ കുമാർ അധ്യക്ഷനായ മൂന്നംഗ സമിതിയായാണ് കോഴിക്കോട് ജില്ലയില്‍ എത്തി വിവരങ്ങള്‍ ശേഖരിക്കുന്നത്. എം.എ. ചന്ദ്രശേഖരൻ, അയിര ശശി എന്നിവരാണ് മറ്റ് അംഗങ്ങള്‍.
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി: പുതിയ ഫോട്ടോ ഷൂട്ട് കാണാം












Click it and Unblock the Notifications