പേരാമ്പ്രയില്‍ സംഘര്‍ഷത്തിന് അയവില്ല; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോബെറിഞ്ഞു
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഒരാഴ്ച്ചയായി തുടരുന്ന സംഘര്‍ഷത്തിന് അയവില്ല. ഇന്നലെ അര്‍ധരാത്രിയോടെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേര്‍ക്ക് ബോംബേറുണ്ടായി. നൊച്ചാട് വെള്ളിയൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിപി നസീറിന്‍റെ വീടിന് നേര്‍ക്കാണം അക്രമം ഉണ്ടായത്. രാത്രി 11മണിയോടെ വീടിന് നേരെ ബൈക്കിലെത്തിയ ഒരു സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു.
പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം വൈസ് പ്രസിഡന്റാണ് വിപി നസീര്‍. ആക്രമണത്തില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് തീപിടിച്ചു. ബൈക്ക് ഭാഗികമായി കത്തി നശിച്ചു. വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

കഴിഞ്ഞ ദിവസം മുളിയങ്ങലിലെ സി പി എം ഓഫീസിന് നേര്‍ക്കും അക്രമം ഉണ്ടായിന്നു. അക്രമത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്നാണ് സി പി എം ആരോപണം. *മുളിയങ്ങലിലെ പാര്‍ട്ടി ഓഫീസ് തകര്‍ത്തത് ലീഗ് പ്രവര്‍ത്തകരാണെന്ന് വരുത്തി തീര്‍ക്കാനുള്ള സി.പി.എം ശ്രമം അപഹാസ്യമെന്ന് മുസ്ലിം ലീഗ്*
മുളിയങ്ങലിലെ പാര്‍ട്ടി ഓഫീസ് തകര്‍ത്ത സംഭവം മുസ്ലിം ലീഗിന്റെ തലയില്‍ കെട്ടിവച്ച് ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം അപഹാസ്യമാണെന്ന് മുസ്ലിം ലീഗ് നൊച്ചാട് പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. നൊച്ചാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം ലീഗ്, കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കുകയും, പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്ത സി.പി.എമ്മാണ് ആരോപണമുന്നയിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി പി.എ.അസീസ് ഉദ്ഘാടനം ചെയ്തു,
ടി. പി നാസര്‍ അധ്യക്ഷത വഹിച്ചു.ജൂണ്‍ 23 ന് കോഴിക്കോട് വെച്ച് നടക്കുന്ന മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ്് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സ്‌നേഹസന്ദേശ യാത്രയുടെ സമാപന സമ്മേളനത്തില്‍ 100 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാന്‍ കണ്‍വെന്‍ഷനില്‍ തീരുമാനിച്ചു. ആര്‍.കെ മുനീര്‍, ടി. കെ ഇബ്രാഹിം,വി.പി റിയാസ് സലാം,വി.വി ഇബ്രാഹിം മാസ്റ്റര്‍,എം. ടി ഹമീദ്, ഹാരിസ്ചാ ലിക്കര, എം.ഗഫൂര്‍, അന്‍വര്‍ഷാ, കെ അബ്ദുറഹിമാന്‍, എ.ന്‍ റസാഖ്മാസ്റ്റര്‍, റഫീഖ് ചാലിക്കര, ആര്‍.ഷഹീര്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പി. ഹാരിസ് സ്വാഗതവും പി.കെ ഇബ്രാഹിം നന്ദിയും പറഞ്ഞു
സാരിയില്‍ മിന്നിത്തിളങ്ങി ഹന്‍സിക; വൈറല്‍ ചിത്രങ്ങളുമായി സൂപ്പര്‍ താരം












Click it and Unblock the Notifications