Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവജനയാത്രയ്ക്കിടെ ലീഗ്-സിപിഎം സംഘര്‍ഷം; 'കുപ്പിയേറും തലക്കടിയും'... വധശ്രമത്തിന് കേസെടുത്തു!!

കോഴിക്കോട്: തോപ്പയില്‍ മുസ്‌ലിംലീഗ് - സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ സോഡക്കുപ്പികൊണ്ടു യുവാവിന്റെ തലക്കടിയേറ്റ സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. മുസ്‌ലിം യൂത്ത്‌ലീഗ് യുവജനയാത്രയോടനുബന്ധിച്ച് തോപ്പയില്‍ എത്തിയ കടമേരി സ്വദേശി ഇസ്മയിലിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് വെള്ളയില്‍ പൊലീസ് ഹാഷിം എന്നയാള്‍ക്കെതിരേ കേസെടുത്തത്.

തൊഴിലാളികളോടുള്ള ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്ന് സിപിഐ മാവോയിസ്റ്റ്, നിലമ്പൂരില്‍ തൊഴിലാളികള്‍ക്ക് നോട്ടീസ് നല്‍കി

ഹാഷിമിനെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. യൂത്ത്‌ലീഗ് പ്രവര്‍ത്തകരും തോപ്പയില്‍ തദ്ദേശവാസികളായ ചിലരും തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. വാക്കേറ്റത്തിനിടെ ഹാഷിം കുപ്പിവീശുകയും ഇസ്മയിലിന് തലക്കടിയേല്‍ക്കുകയും ചെയ്തു.

Yuvajana Yathra

സംഭവത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച രാത്രി യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ഇതുവഴിയെത്തിയ വാഹനങ്ങള്‍ തടഞ്ഞിരുന്നു. നടക്കാവ് സിഐ ടി.കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+