വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊഴിലാളികളോടുള്ള ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്ന് സിപിഐ മാവോയിസ്റ്റ്, നിലമ്പൂരില്‍ തൊഴിലാളികള്‍ക്ക് നോട്ടീസ് നല്‍കി

  • By Desk
Google Oneindia Malayalam News

മലപ്പുറം: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്ലാന്റേഷന്‍ കോര്‍പറേഷന്റെ നിലമ്പൂര്‍ മേഖലയിലെ തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളോടുള്ള മാനേജ്‌മെന്റിന്റെ ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതി തയാറാക്കിയ നോട്ടീസ് കോളനിക്കാര്‍ക്ക് കൈമാറി. ഇതുസംബന്ധിച്ച പോസ്റ്ററുകളും വിവിധ ഭാഗങ്ങളില്‍ പതിച്ചിട്ടുണ്ട്.

<strong>പുൽപ്പള്ളി കാപ്പിസെറ്റ് ഗവ. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ അധ്യാപകന്റെ അശ്ലീലചിത്ര പ്രദര്‍ശനം; പ്രതിഷേധവുമായി രക്ഷിതാക്കള്‍, അധ്യാപകൻ ഡിവൈഎഫ്ഐ നേതാവ്?</strong>പുൽപ്പള്ളി കാപ്പിസെറ്റ് ഗവ. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ അധ്യാപകന്റെ അശ്ലീലചിത്ര പ്രദര്‍ശനം; പ്രതിഷേധവുമായി രക്ഷിതാക്കള്‍, അധ്യാപകൻ ഡിവൈഎഫ്ഐ നേതാവ്?

വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി കോളനിയില്‍ തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയെത്തിയ നാലംഗ മാവോയിസ്റ്റ് സംഘമാണ് പ്രസ്താവന കോളനിക്കാര്‍ക്ക് നല്‍കിയത്. മാധ്യമങ്ങളെ അറിയിക്കണമെന്നാവശ്യപ്പെട്ടാണ് എഴുതിയുണ്ടാക്കിയ പ്രസ്താവന നല്‍കിയത്. വക്താവ് അജിതയാണ് പ്രസ്താവന തയാറാക്കിയത്.

Maoist notice

പാലക്കയം, വാണിയമ്പുഴ, പുഞ്ചക്കൊല്ലി എന്നിവിടങ്ങളിലെ തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ അധികവും ആദിവാസികളാണ്. ഇവരില്‍ ഭൂരിപക്ഷവും ഏത് സമയവും ജോലിയില്‍ നിന്ന് പുറത്താക്കപ്പെടാവുന്ന താത്കാലികക്കാരാണ്.

സീസണ്‍ സമയത്ത് പരമ്പരാഗത തൊഴില്‍ ആയ കാട്ടില്‍ തേന്‍ എടുക്കാന്‍ പോകുന്ന തൊഴിലാളികള്‍ക്ക് അവധി നല്‍കാതെ, ജോലിക്ക് ഹാജരായില്ലെന്ന കാരണം പറഞ്ഞ് സ്ഥിരം തൊഴിലാളികളേയും പുറത്താക്കുകയാണ്. ആദിവാസി തൊഴിലാളികള്‍ക്ക് അര്‍ഹമായ അവധി നല്‍കണമെന്നും മുഴുവന്‍ തൊഴിലാളികളേയും മുന്‍കാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നുണ്ട്.

മാവോയിസ്റ്റുകളുടെ സാന്നിധ്യം നിലമ്പൂര്‍ കാടുകളില്‍ വീണ്ടും സജീവമാകുകയാണ്.. കഴിഞ്ഞ ഒരുമാസമായി നിലമ്പൂര്‍ കാടുകളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം പോലീസ് തിരിച്ചറിഞ്ഞിരുന്നു. മലയാളിയായ സോമന്‍ ഉള്‍പ്പെടുന്ന നാടുകാണി ദളത്തിലെ പ്രവര്‍ത്തകരാണ് നിലവില്‍ കാട്ടിനുള്ളിലുള്ളതെന്നാണ് പോലീസിന്റെ പ്രാഥമികവിവരം.

തിങ്കളാഴ്ച രാവിലെ പുഞ്ചക്കൊല്ലി പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെത്തിയവരില്‍ മലയാളിയായ സോമന്‍ ഉണ്ടെന്ന് ജീവനക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 2016 നവംബര്‍ 24ന് നിലമ്പൂര്‍ കാട്ടിലെ വരയന്‍മലയില്‍ വെച്ച് പോലീസും മാവോയിസ്റ്റുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് രണ്ട് മാവോയിസ്റ്റ് നേതാക്കള്‍ മരിച്ച സംഭവത്തിന് ശേഷം മാവോയിസ്റ്റുകള്‍ തത്കാലത്തേക്ക് നിലമ്പൂര്‍ കാടുകളില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.

തുടര്‍ന്ന് വല്ലപ്പോഴും മേഖലയില്‍ സാന്നിധ്യം അറിയിച്ചിരുന്നതായി സൂചനകളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരുമാസമായി വെടിവെപ്പ് നടന്ന വരയന്‍ മലയില്‍ ഇവരുടെ സാന്നിധ്യം പോലീസ് ഉറപ്പു വരുത്തിയിട്ടുണ്ട്. മാവോയിസ്റ്റുകളെകുറിച്ച് പോലീസിന് വിവരം നല്‍കുന്നവര്‍ മാവോയിസ്റ്റുകളെ നേരിട്ട് കണ്ടതായാണ് വിവരം.

Wayanad
English summary
Maoist letter against government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X