എലത്തൂര്‍ കാപ്പന് കൊടുത്തതില്‍ കോണ്‍ഗ്രസില്‍ എതിര്‍പ്പ്, തിരിച്ചെടുക്കണമെന്ന് കോഴിക്കോട് എംപി!!
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുതായി യു.ഡി.എഫ് മുന്നണിയിലെത്തിയ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള പാര്‍ട്ടിക്ക് നല്‍കിയ എലത്തൂര്‍ നിയോജകമണ്ഡലം കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്ന് എം.കെ രാഘവന്‍ എം.പി എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.

ഇടതുപക്ഷത്തെ എക്കാലവും മൃഗീയ ഭൂരിപക്ഷം നല്‍കി തുണച്ചിരുന്ന എലത്തൂരില്‍ 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ന് ഭൂരിപക്ഷം നേടാന്‍ സാധിച്ചതാണെന്നും ഈ മണ്ഡലത്തില്‍ പ്രസ്ഥാനത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്ന നടപടികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവരുതെന്നും എം.പി ആവശ്യപ്പെട്ടു. വേണ്ടത്ര കൂടിയാലോചനകളില്ലാതെ, മണ്ഡലത്തില്‍ പിന്തുണയോ, പ്രവര്‍ത്തകരോ ഇല്ലാത്ത കക്ഷിക്ക് സീറ്റ് നല്‍കിയത് പ്രധാന കക്ഷിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഇതിനകം തന്നെ അമര്‍ഷത്തിന് കാരണമായിട്ടുണ്ടെന്ന കാര്യം എം.പി സൂചിപ്പിച്ചു.
ഈകാര്യങ്ങള്‍ പരിഗണിച്ച് എലത്തൂര്‍ സീറ്റ് തിരിച്ചെടുക്കണമെന്നും, എല്ലാ മണ്ഡലങ്ങളിലും, ജനപിന്തുണയുള്ള സ്ഥാനാര്‍ത്ഥികളെ തന്നെ മത്സരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം സീറ്റ് കൈമാറിയ വിഷയത്തില്‍ പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പിലാണ്. എലത്തൂര്‍ വില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുകയാണ്. മണ്ഡലത്തില്‍ പരസ്യ പ്രതിഷേഎധത്തിന് ഒരുങ്ങാനാണ് പ്രാദേശിക കോണ്‍ഗ്രസ് ഭാരവാഹികളുടെ തീരുമാനം.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം
എലത്തൂരില്‍ എന്‍സികെയും സുള്‍ഫിക്കര്‍ മയൂരിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ യാതൊരു സംഘടനാ അടിത്തറയും കാപ്പന്റെ പാര്‍ട്ടിക്കില്ല. എലത്തൂരില്‍ എന്‍സികെയുടെ പ്രവര്‍ത്തകരില്ലെന്നും അതിനാല്‍ ഈ സീറ്റ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കണമെന്നുമാണ് ആവശ്യം. നേരത്തെയും ഇത്തരത്തിലുള്ള ആവശ്യം ഉണ്ടായിരുന്നു. ഇതിനിടയിലാണ് പോസ്റ്റുകളും ഉയര്‍ന്നിരിക്കുന്നത്. പരസ്യമായ പ്രതിഷേധമാണ് ഇനി ഉയരാന്‍ പോകുന്നത്. നേരത്തെ എന്‍സിപിക്ക് എലത്തൂര്‍ സീറ്റ് കൊടുക്കരുതെന്ന് സിപിഎമ്മിനുള്ളിലും ആവശ്യമുണ്ടായിരുന്നു. എന്‍സിപിയുടെ വോട്ടുകള്‍ ഇല്ലാത്ത മണ്ഡലമാണ് എലത്തൂര്‍.
നടി നിത്യ രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications