ലക്ഷങ്ങളില്ല, കിട്ടിയത് 80000 രൂപ, സന്ധ്യ കഴിഞ്ഞാല്‍ പ്രചാരണത്തിലുണ്ടാവില്ല, ധര്മജന് മറുപടി
കോഴിക്കോട്: തന്റെ പേരില്‍ പണം പിരിച്ചെന്നൊക്കെയുള്ള ധര്‍മജന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ബാലുശ്ശേരി യുഡിഎഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രംഗത്ത്. എല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് ഗിരീഷ് മൊടക്കല്ലൂര്‍ പറയുന്നു. തന്റെ പേരില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷങ്ങള്‍ പിരിച്ചെന്നായിരുന്നു കെപിസിസി പ്രസിഡന്റിന് നല്കിയ പരാതിയില്‍ ധര്മജന് പറഞ്ഞിരുന്നത്. എന്നാല്‍ വെറും 80000 രൂപ മാത്രമാണ് പിരിവിലൂടെ ലഭിച്ചതെന്ന് ധര്മജന് പറഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വന്തം നിലയില്‍ പ്രചാരണത്തിന് പണം കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍ ഇത്തരം സംഭാവനകള്‍ സ്വീകരിക്കാറുണ്ടെന്ന് ഗിരീഷ് പറയുന്നു.

ഫണ്ടില്ലാതെ പ്രചാരണം മുന്നോട്ട് പോകാത്ത അവസ്ഥയിലായിരുന്നു. ആ സമയത്ത് ധര്‍മജന്റെ അനുമതിയോടെയാണ് ചില പ്രധാന വ്യക്തികളില്‍ നിന്ന് സംഭാവന സ്വീകരിക്കാന്‍ തീരുമാനിച്ചത്. അതിന് രശീത് നല്‍കിയിരുന്നു. വളരെ ചെറിയ തുകയാണ് ലഭിച്ചത്. ഈ തുക തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്ന കെപിസിസിയുടെ നിര്‍വാഹക സമിതി അംഗത്തെയും ഡിസിസി ഭാരവാഹിയെയും ഏല്‍പ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യവും ഇവരാണ് കൈകാര്യം ചെയ്യുന്നത്. സാമ്പത്തിക കാര്യങ്ങളൊന്നും അറിയിക്കാറില്ലെന്നും ഗിരീഷ് വ്യക്തമാക്കി.
ധര്മജന് നല്ല സ്ഥാനാര്‍ത്ഥിയേ അല്ലായിരുന്നു. വന്‍ പരാജയമായിരുന്നു അദ്ദേഹം. മുമ്പ് ഇവിടെ മത്സരിച്ചിട്ടുള്ള ഒരു യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഇങ്ങനൊരു തോല്‍വി നേരിട്ടിട്ടില്ല. കോളനി സന്ദര്‍ശിക്കാന്‍ രാവിലെ ആറിന് തീരുമാനിച്ചിരുന്നു. എന്നാല്‍ അതൊന്നും പറ്റില്ലെന്നായിരുന്നു ധര്‍മജന്റെ നിലപാട്. ഒരിക്കല്‍ പോലും ധര്മജന് വന്നില്ല. സന്ധ്യക്ക് ശേഷം സ്ഥാനാര്‍ത്ഥി എവിടെയാണ് എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഇനി പ്രചാരണത്തിന് വരുന്ന കാര്യമെടുക്കാം. രാവിലെ പത്ത് മണി കഴിഞ്ഞ് മാത്രം സ്ഥാനാര്‍ത്ഥി പ്രചാരണത്തിന് വരാറുള്ളൂ.
പരമാവധി കുടുംബ സംഘങ്ങള്‍ സംഘടിപ്പിക്കാനൊക്കെ തീരുമാനിച്ചിരുന്നു. ആദ്യ ഘട്ട പ്രചാരണമൊന്നും കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ അല്ലായിരുന്നു. രണ്ടാം ഘട്ട പര്യടനം വേണ്ടായെന്ന് തീരുമാനിച്ചതും കമ്മിറ്റിയല്ല. ബാലുശ്ശേരിയിലെ പരിപാടിയില്‍ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമൊക്കെ പങ്കെടുത്തിട്ടുണ്ട്. ധര്മജന് വോട്ടെണ്ണല്‍ ദിവസം പോലും ബാലുശ്ശേരിയില്‍ വന്നിട്ടില്ല. ഉണ്ണികുളത്ത് സിപിഎം നടത്തിയ അക്രമങ്ങളില്‍ ഇതുവരെ ധര്മജന് പ്രതികരിച്ചില്ല. അവിടെ സന്ദര്‍ശനം പോലും നടത്തിയില്ല. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച യുഡിഎഫ് പ്രവര്‍ത്തകരോട് ധര്മജന് നന്ദികേടാണ് കാണിച്ചതെന്നും ഗിരീഷ് പറഞ്ഞു.
ധര്മജന് ശരിക്കും കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് രണ്ട് മാസം മുമ്പ് ഇത്തരമൊരു സ്ഥാനാര്‍ത്ഥി വേഷം കെട്ടിച്ച് ധര്‍മജനെ ബാലുശ്ശേരിയില്‍ അവതരിപ്പിച്ചത് രണ്ട് കോണ്‍ഗ്രസ് നേതാക്കളാണ്. ബാലുശ്ശേരിയില്‍ സ്ഥാനാര്‍ത്ഥികളാവാന്‍ യോഗ്യരായ ജനങ്ങളുമായി ബന്ധമുള്ള ധാരാളം പേരുണ്ടായിരുന്നു. എന്നാല്‍ ധര്‍മജനെ എന്തിന് കൊണ്ടുവന്നു എന്നത് ദുരൂഹമാണ്. യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് ധര്‍മജന്റെ പരാതിയെന്നും ഗിരീഷ് മൊടക്കല്ലൂര്‍ പറഞ്ഞു.
Recommended Video
-
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications