Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരുപത് സീറ്റും തൂത്തുവാരണം; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയലക്ഷ്യം പ്രഖ്യാപിച്ച് ചിന്തന്‍ ശിബിരം

കോഴിക്കോട്: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ടാര്‍ഗറ്റ് പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം. കോഴിക്കോട് നടന്ന യോഗം സമാപിച്ചു. യുഡിഎഫ് വിപുലീകരിക്കണമെന്ന പ്രഖ്യാപനവും ചിന്തന്‍ ശിബിരത്തിലുണ്ടായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപത് സീറ്റിലും വിജയിക്കണമെന്നാണ് പ്രധാന നിര്‍ദേശം.

1

കഴിഞ്ഞ തവണത്തെ പത്തൊന്‍പത് സീറ്റും നേടിയ പ്രകടനം ആവര്‍ത്തിക്കണമെന്ന നിര്‍ദേശമാണ് നേതൃത്വം ചിന്തന്‍ ശിബിരത്തിലൂടെ നടത്തിയിരിക്കുന്നത്. അതേസമയം ഇടതുമുന്നണിയില്‍ അതൃപ്തരായി തുടരുന്ന കക്ഷികളെ യുഡിഎഫിലെത്തിക്കാന്‍ നീക്കം നടത്താനും തീരുമാനമായിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് എമ്മിനെയാണ് യുഡിഎഫിലേക്ക് തിരികെ എത്തിക്കാന്‍ ലക്ഷ്യമിടുന്നതെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതാണ്. കെപിസിസി മുതല്‍ ബൂത്ത് തലം വരെയുള്ള പുനസംഘടന ഉടന്‍ പൂര്‍ത്തിയാക്കാനും തീീരുമാനമായിട്ടുണ്ട്. കേരളത്തിലെ മുഴുവന്‍ സീറ്റും നേടുകയാണ് ലക്ഷ്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ നയ പ്രഖ്യാപനത്തിലാണ് പറയുന്നത്.

ന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടി ഉറപ്പാക്കാന്‍ ഊന്നല്‍ നല്‍കും. കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തിനിടയില്‍ ബിജെപിയുടെ കടന്നുകയറ്റം തടയാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചത്.

അഞ്ച് സെഷനുകളിലായി രണ്ട് ദിവസം നീണ്ട ചര്‍ച്ചകളാണ് നടന്നത്. കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണ് ചര്‍ച്ചയായത്. പാര്‍ട്ടി പുനസംഘടന, മുന്നണി വിപുലീകരണം. പാര്‍ട്ടിയുമായി അകന്നവരെ തിരിച്ചെത്തിച്ച് പിന്തുണ ഉറപ്പാക്കല്‍, എന്നിവയാണ് പ്രധാനമായും സുധാകരന്‍ അവതരിപ്പിച്ചത്. കേരള കോണ്‍ഗ്രസിനൊപ്പം എല്‍ജെഡിയെയും യുഡിഎഫിലെത്തുകയാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

മിഷന്‍ 2024 എന്ന പേരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ക്കായിരുന്നു ഊന്നല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി പ്രത്യേക കമ്മിറ്റി നിലവില്‍ വരും.

അതേസമയം ബിജെപിക്കും സിപിഎമ്മിനുമെതിരെ കടുത്ത വിമര്‍ശനമാണ് കെ സുധാകരന്‍ ഉന്നയിച്ചത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ് സംഘപരിവാര്‍ രാജ്യത്ത് നടപ്പിലാക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മേല്‍ കടന്നുകയറ്റമുണ്ടാകുന്നു. ഹിന്ദുത്വ ദേശീയതയെന്നാല്‍ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപിടിക്കുന്ന ബഹുസ്വര ദേശീയതയുടെ നിരകരണമാണ്.

തായ് സുന്ദരിമാര്‍ തോറ്റുപോകും; ട്രിപ്പ് വിട്ട് കളിയില്ലെന്ന് സാനിയ ഇയ്യപ്പന്‍, വെക്കേഷനിലെ ഹോട്ട് ലുക്ക് വൈറല്‍

ഇഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നു. സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യമിട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങിയത് ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്നത് കൊണ്ടാണ്. സംഘപരിവാറിനെ പോലെ തന്നെയാണ് കേരളത്തില്‍ ഇടതുസര്‍ക്കാരും പ്രവര്‍ത്തിക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+