Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിന്തന്‍ ശിബിരത്തില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രഖ്യാപനം, ജോസിനെ യുഡിഎഫില്‍ തിരികെ കൊണ്ടുവരണം!!

തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാനത്ത് തിരിച്ചുവരവിനൊരുങ്ങുന്നു. കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ നിര്‍ണായക പ്രഖ്യാപനം വന്നിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിനെ കോണ്‍ഗ്രസിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നാണ് രാഷ്ട്രീയ പ്രമേയം. കേരള കോണ്‍ഗ്രസ് പോയതോടെ ഉണ്ടായ വോട്ടുചോര്‍ച്ച കോണ്‍ഗ്രസ് ഗൗരവത്തിലെടുത്തിരിക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമാണ്.

മുന്നണി വിപുലീകണത്തിനാണ് കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വം ഒരുങ്ങുന്നത്. അത് മാത്രമല്ല വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയെ സജ്ജമാകാനാണ് നേതാക്കള്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണത്തെ ഫലം ആവര്‍ത്തിച്ചില്ലെങ്കില്‍ ഭാഗ്യം കൊണ്ടാണ് ജയിച്ചതെന്നും അതിലൂടെ എല്‍ഡിഎഫ് പ്രചരിപ്പിക്കും. വിശദമായ വിവരങ്ങളിലേക്ക്....

തായ് സുന്ദരിമാര്‍ തോറ്റുപോകും; ട്രിപ്പ് വിട്ട് കളിയില്ലെന്ന് സാനിയ ഇയ്യപ്പന്‍, വെക്കേഷനിലെ ഹോട്ട് ലുക്ക് വൈറല്‍

1

മുന്നണി വിപുലീകരണത്തിന് ആഹ്വാനം ചെയ്യുന്ന നിര്‍ണായക നിര്‍ദേശങ്ങളാണ് കോഴിക്കോട്ട് നടക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിവിറിലെ രാഷ്ട്രീയ പ്രമേയം. ബിജെപിക്ക് യഥാര്‍ത്ഥ ബദല്‍ കോണ്‍ഗ്രസാണെന്ന് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു. അതില്‍ ഊന്നിയുള്ള പ്രചാരണമാണ് വേണ്ടത്. ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ പാര്‍ട്ടി ശ്രമിക്കണം.

2

ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കടന്നുകയറാന്‍ ഉള്ള ബിജെപിയുടെ ശ്രമത്തിന് തടയിടണമെന്നും ആഹ്വാനമുണ്ട്. ജോസ് കെ മാണി പോയത് കോണ്‍ഗ്രസിന് വലിയ നഷ്ടമാണെന്ന സൂചനയാണ് രാഷ്ട്രീയ പ്രമേയം നല്‍കുന്നത്. നേരത്തെയും ജോസ് തിരികെ വരണമെന്ന് നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.

3

യുഡിഎഫ് വിപുലീകരിക്കണമെന്ന വികെ ശ്രീകണ്ഠന്‍ എംപിയുടെ രാഷ്ട്രീയ പ്രമേയത്തിനൊപ്പം വിവിധ പ്രമേയങ്ങള്‍ നേതാക്കള്‍ വേറെയും അവതരിപ്പിച്ചു. ഒരു മാസത്തിനുള്ളില്‍ പുനസംഘടന അടക്കമുള്ള കാര്യങ്ങളാണ് രാഘവന്‍ എംപിയുടെ പ്രമേയത്തിലുള്ളത്. പിന്നോക്ക വിഭാഗങ്ങള്‍ക്കിടയിലും മത്സ്യത്തൊഴിലാളി മേഖലയിലും അടക്കം പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കണമെന്ന് ഔട്ട് റീച്ച് കമ്മിറ്റിയും ആഹ്വാനം ചെയ്തു.

4

അതേസമയം പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനങ്ങള്‍ കെ മുരളീധരന്‍ എംപി സ്ഥീരികരിച്ചു. മുമ്പ് ഗ്രൂപ്പുകള്‍ തമ്മിലായിരുന്നു വീതം വെപ്പ്, ഇപ്പോഴത് വ്യക്തികള്‍ തമ്മിലായി മാറിയെന്നും അദ്ദേഹം തുറന്നടിച്ചു. വീതം വെപ്പ് ഇങ്ങനെയായാല്‍ പ്രവര്‍ത്തകര്‍ നിരാശരാകും. കെപിസിസി ഭാരവാഹികളെ നിര്‍ണയിച്ചതില്‍ ഈ പിഴവുണ്ടായെന്നും മുരളീധരന്‍ പറഞ്ഞു. യുഡിഎഫ് ശക്തമായ ശേഷമാണ് മുന്നണി വിപുലീകരണം നടത്തേണ്ടത്. നേതാക്കള്‍ താല്‍പര്യം വെച്ച് മുന്നണിയിലേക്ക് വരുന്നവരെ തടയരുതെന്നും അദ്ദേഹം പറഞ്ഞു.

5

മുന്നണി വിട്ടവരെ തിരികെ കൊണ്ടുവരണമെന്നും കെ മുരളീധരന്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് ശരിയല്ല. ചിന്തന്‍ ശിബിരത്തില്‍ നിന്നും മാറി നില്‍ക്കുന്നതിനോടും യോജിപ്പില്ല. ആരെയും മാറ്റി നിര്‍ത്തുന്നതും ശരിയല്ലെന്ന് മുരളീധരന്‍ പഞ്ഞു. എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനിടത്താണ് ചിന്തന്‍ ശിബിരിന്റെ വിജയം. മകന്റെ വിവാഹം കാരണമാണ് താന്‍ ഇന്നലെ ചിന്തന്‍ ശിബിരില്‍ പങ്കെടുക്കാത്തതെന്നും മുരളീധരന്‍ വ്യക്തമാക്കി.

6

അതേസമയം പാര്‍ട്ടി പുനസംഘടന വേഗത്തിലാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിക്കാനും തീരുമാനമായിട്ടുണ്ട്. ഡിസിസി പ്രസിഡന്റുമാരെ മാറ്റാതെ ജില്ലാ തലത്തില്‍ അഴിച്ചുപണി നടത്താനാണ് ധാരണ. പാര്‍ട്ടി പുനസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലേക്ക് കടക്കാനാണ് ധാരണ. ബൂത്ത് തലം മുതലുള്ള സമ്മേളനങ്ങള്‍ നടത്തും. പാര്‍ട്ടിയുമായി അകന്നവരുടെ പിന്തുണ ഉറപ്പാക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. കെഎസ്‌യു പുനസംഘടന രണ്ടാഴ്ച്ചയ്ക്കുള്ളില്‍ നടത്തും. വിടി ബല്‍റാമിനാണ് പുനസംഘടനയുടെ ചുമതല.

7

പുതിയ നിയമനത്തിന് ഗ്രൂപ്പ് മാനദണ്ഡമാകില്ലെന്നാണ് കെപിസിസി പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. സിപിഎമ്മിനും ആര്‍എസ്എസിനും ഒരേ നയമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും ചിന്തന്‍ ശിബിരത്തില്‍ തീരുമാനിച്ചു. മുഖ്യ അജണ്ട യുഡിഎഫ് വിപുലീകരണമാണ്. അതേസമയം മുല്ലപ്പള്ളി രാമചന്ദ്രന്റെയും വിഎം സുധീരന്റെയും അസാന്നിധ്യം ഇന്നും ചര്‍ച്ചയായി. ഈ കാര്യം പരിശോധിക്കുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചിരുന്നു. ആ പ്രശ്‌നങ്ങള്‍ നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+