കേസുകള്‍ കൂടിയിട്ടും കൊവിഡ് നിയമലംഘനം കുറയാതെ കോഴിക്കോട്, 1105 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കോഴിക്കോട്: ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 1105 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നഗര പരിധിയില്‍ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കുന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരിലുമായി 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോടതി മുഖാന്തരമായിരിക്കും ഇവര്‍ക്കെതിരെയുള്ള നടപടികള്‍ സ്വീകരിക്കുക. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 647 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് പിഴ ഈടാക്കി.

റൂറല്‍ മേഖലയില്‍ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കുന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരിലുമായി 61 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ മൂന്ന് എണ്ണം ക്വാറന്റൈന്‍ ലംഘിച്ചതിന്റെ പേരിലുള്ള കേസാണ്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 385 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് പിഴ ഈടാക്കി.
അതേസമയം കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരീക്ഷണ സംവിധാനം ശക്തമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം.
ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒഴികെ എല്ലാ സര്‍ക്കാര്‍ ,അര്‍ദ്ധസര്‍ക്കാര്‍ സഹകരണ ബാങ്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വകുപ്പിന്റെയും വാഹനങ്ങള്‍ ഏറ്റെടുക്കും. ഉത്തരവിറക്കി. വാഹനങ്ങള്‍ അടിയന്തരമായി ഹാജരാക്കാന്‍ ജില്ലാകലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു.
റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വാഹനങ്ങള്‍ ഏറ്റെടുത്ത് അതത് താലൂക്ക് തഹസില്‍ദാര്‍മാര്‍ക്ക് കൈമാറും. കോവിഡ് നിരീക്ഷണസംവിധാനം ശക്തമായി നടപ്പിലാക്കാന്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് വാഹനങ്ങള്‍ തഹസില്‍ദാര്‍ കൈമാറും. ജില്ലയില്‍ പുതുതായി വന്ന 6960 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 117230 പേര്‍ നിരീക്ഷണത്തില്‍.ഇതുവരെ 393712 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടു കൂടി പുതുതായി വന്ന 408 പേര്‍ ഉള്‍പ്പെടെ 3131 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. പുതുതായി വന്ന 265 പേര്‍ ഉള്‍പ്പെടെ ആകെ 1649 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതുവരെ 160356 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.












Click it and Unblock the Notifications