Get Updates
Get notified of breaking news, exclusive insights, and must-see stories!

മുക്കത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു, നിയന്ത്രണങ്ങളുമായി നഗരസഭ, ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധം

കോഴിക്കോട്: കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മുക്കം നഗരസഭ പരിധിയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കോര്‍ ടീം ഗ്രൂപ്പ് യോഗം ചേര്‍ന്നു. ഹോട്ടല്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് മാസത്തിലൊരിക്കല്‍ ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കും. ഇതിനായി സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കും. ടെസ്റ്റ് കഴിഞ്ഞവരുടെ സര്‍ട്ടിഫിക്കറ്റ് കടകളില്‍ സൂക്ഷിക്കണം.

1

ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ്സും സെക്ടര്‍ മാജിസ്ട്രേറ്റും നിയമ നടപടികള്‍ സ്വീകരിക്കും. ആര്‍. ആര്‍. ടി മാര്‍ വിവരം കൗണ്‍സിലര്‍മാര്‍ വഴി പോലീസിനെയും നഗര സഭയെയും അറിയിക്കണം. പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍ നിര്‍ബന്ധമായും കോവിഡ് ടെസ്റ്റ് നടത്തണം. ഇതിനായി പ്രത്യേക സൗകര്യം കോവിഡ് ടെസ്റ്റ് കേന്ദ്രത്തില്‍ ഒരുക്കും.

കച്ചവടസ്ഥാപനങ്ങളിലെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും തിരക്ക് കുറയ്ക്കാന്‍ പോലീസിന്റെയും സെക്ടര്‍ മാജിസ്ട്രേറ്റിന്റെയും നിരീക്ഷണം ശക്തമാക്കും. പ്രോട്ടോകോള്‍ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പിഴ അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കും. വിവാഹം, സല്‍ക്കാരം, മരണാനന്തര ചടങ്ങുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ അനുവദനീയമായ എണ്ണം ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ. ഇവിടങ്ങളില്‍ സെക്ടര്‍ മജിസ്റേറ്റുമാരുടെയും പോലീസിന്റെയും നിരീക്ഷണം ശക്തമാക്കും.

Recommended Video

cmsvideo
    Cipla Allowed To Import Moderna Vaccine For Use In India | Oneindia Malayalam

    മൂന്നാം തരംഗത്തെ മുന്‍ നിര്‍ത്തി ആര്‍.ആര്‍. ടിമാര്‍ക്ക് നഗരസഭ വാര്‍ റൂമിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. വാക്സിനേഷന്‍ വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനും തീരുമാനമായി. അതേസമയം കോഴിക്കോട് ജില്ലയില്‍ തന്നെ കേസുകള്‍ കുറയാത്തതും മൊത്തത്തില്‍ ആശങ്കയാണ്. ടിപിആര്‍ ഇപ്പോഴും 12 ശതമാനത്തിന് മുകളില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാ മേഖലയിലും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നേരത്തെ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+