ബേപ്പൂരില്‍ കൊവിഡ് മാസ് ടെസ്റ്റിംഗ്, പ്രത്യേക ക്യാമ്പുകള്‍ തുറക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂലൈ 15,16 തീയ്യതികളില്‍ മണ്ഡലത്തില്‍ പ്രത്യേക ക്യാമ്പുകള്‍ തുറന്ന് കോവിഡ് മാസ് ടെസ്റ്റിംഗ് നടത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

ആവശ്യമെങ്കില്‍ രോഗികളെ പ്രത്യേക കോവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കും. ജില്ലാ കലക്ടര്‍ നരസിംഗുഗാരി തേജ ലോഹിത് റെഡ്ഡി അദ്ധ്യക്ഷനായി. കോവിഡ് സെല്‍ നോഡല്‍ ഓഫീസര്‍ ഡോ.അനുരാധ മണ്ഡലത്തിലെ കോവിഡ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ, കോഴിക്കോട് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡോ.ഗോപകുമാര്‍, ഡി പി എം ഡോ നവീന്‍, ഫറോക്ക് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍.സി.സാഖ്, തുടങ്ങിയവര്‍ സംസാരിച്ചു.
അതേസമയം ജില്ലയിലെ 67 കോവിഡ് ആശുപത്രികളില്‍ 3,245 കിടക്കകളില്‍ 1,782 എണ്ണം ഒഴിവുണ്ട്. 196 ഐ.സി.യു കിടക്കകളും 59 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 764 കിടക്കകളും ഒഴിവുണ്ട്. 18 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 685 കിടക്കകള്‍, 80 ഐ.സി.യു, 36 വെന്റിലേറ്റര്‍, 418 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്. 9 സിഎഫ്എല്‍ടിസികളിലായി 1,014 കിടക്കകളില്‍ 678 എണ്ണം ബാക്കിയുണ്ട്. മൂന്ന് സിഎസ്എല്‍. ടിസികളില്‍ 330 എണ്ണം ഒഴിവുണ്ട്. 57 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 1292 കിടക്കകളില്‍ 977 എണ്ണം ഒഴിവുണ്ട്.
Recommended Video
ജില്ലയില്‍ കൊവിഡ് നിയമലംഘനങ്ങള്‍ ഇപ്പോഴും ധാരാളം നടക്കുന്നുണ്ട്. ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 401 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയില്‍ 40 കേസുകളും റൂറലില്‍ 45 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 249 കേസുകളും റൂറലില്‍ 67 കേസുകളുമെടുത്തു.












Click it and Unblock the Notifications