കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് വിവാഹത്തില്‍ പങ്കെടുക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ രോഗ വ്യാപനം ശക്തമാവുന്നതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണം കടുപ്പിക്കുന്നു. ഞായറാഴ്ചകളില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഞായറാഴ്ച എല്ലാ വിധ കൂടിച്ചേരലുകളും നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹത്തിന് നിരോധനം തടസ്സമാവുന്നതിനാലാണ് പുതിയ ഉത്തരവ്. വിവാഹത്തിന് പങ്കെടുക്കുന്ന എല്ലാവരും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം.

1

പങ്കെടുക്കുന്നവരുടെ എണ്ണം 20 പേരായിരിക്കണമെന്നും ജില്ലാ കളക്ടര്‍ സാംബശിവ റാവു ഐ.എ.എസ് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും ഇന്ന് ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം. സംസ്ഥാന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനേക്കാള്‍ കൂടുതലാണ് ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതുകൊണ്ടാണ് കര്‍ശന നിയന്ത്രണമെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി.

കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ഉറച്ച നിലപാടുമായി ‌മുഖ്യമന്ത്രി പിണറായി വിജയൻ | Oneindia Malayalam

അതേസമയം ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ സെന്ററുകളിലെ ജനത്തിരക്ക് ഒഴിവാക്കുന്നതിനും കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തുന്നതിനുമായി ഇന്ന് മുതല്‍ കുത്തിവെപ്പ് മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തു ഷെഡ്യൂള്‍ ചെയ്തവര്‍ക്ക് മാത്രമാക്കിയിട്ടുണ്ട്.. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഒരു കേന്ദ്രത്തിലും ഉണ്ടായിരിക്കില്ല.

കോവിന്‍ സൈറ്റില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്‌കിന്റെ സേവനം ലഭ്യമാകും. ജില്ലയിലെ മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ പുതിയ തീയതി അറിയിക്കുന്നതുവരെ മാറ്റിവെച്ചു. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് പുതിയ ക്യാമ്പുകള്‍ സംബന്ധിച്ച് തദ്ദേശ സ്വയം സ്ഥാപനങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കും.

സിമ്പിള്‍ ഡ്രെസില്‍ അതീവ സുന്ദരിയായി അമൃത അയ്യര്‍; മാലാഖയെ പോലെയുണ്ടെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

Kozhikode
English summary
covid negative certificate must to attend marriages in kozhikode on sundays
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X