കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് 32 തദ്ദേശ സ്ഥാപനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ന് മുകളില്‍

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ 30 ശതമാനത്തിന് മുകളിലുള്ളത് 32 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ . തൂണേരി, ഒളവണ്ണ ഗ്രാമ പഞ്ചായത്തുകളിലാണ് ജില്ലയില്‍ ഉയര്‍ന്ന നിരക്കുള്ളത്. ഇവിടെ 43 ശമതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാമനാട്ടുകര മുനിസിപ്പാലിറ്റി (41) വേളം (40) പഞ്ചായത്ത് എന്നിവിടങ്ങളിലും രോഗവ്യാപന തോത് കൂടുതലാണ്. കായണ്ണ , കൂരാച്ചുണ്ട് ചങ്ങരോത്ത് പഞ്ചായത്തുകളില്‍ 20 ശതമാനത്തിന് താഴെയാണ് നിരക്ക്. 28 ശതമാനമാണ് കഴിഞ്ഞ ഒരാഴ്ചയിലെ ജില്ലയുടെ ആകെയുളള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

1

അതേസമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് അടിയന്തിര സഹായങ്ങള്‍ നല്‍കുന്നതിനായി ബാലുശ്ശേരി എം.എല്‍.എ. ഓഫീസില്‍ കോവിഡ് കെയര്‍ സെന്റര്‍ തുറന്നു. ആശുപത്രി, ലാബ് തുടങ്ങിയവയിലേക്ക് പോകാന്‍ വാഹനസൗകര്യം, സഹായത്തിന് വളണ്ടിയര്‍മാര്‍, മരുന്ന്, ആഹാരസാധനങ്ങള്‍, വീടുകളുടെ അണു നശീകരണം, പള്‍സ് ഓക്‌സിമീറ്റര്‍, കോവിഡ് രോഗി മരണപ്പെട്ടാല്‍ ഭൗതിക ശരീരം സംസ്‌കരിക്കല്‍ തുടങ്ങിയ എല്ലാ അടിയന്തിര ആവശ്യങ്ങള്‍ക്കും കോവിഡ് കെയര്‍ സെന്ററില്‍ സേവനം ലഭ്യമാണ്.

നിയുക്ത എം.എല്‍. എ അഡ്വ. കെ.എം സച്ചിന്‍ദേവിന്റെ നേതൃത്വത്തിലാണ് സെന്ററിന്റെ പ്രവര്‍ത്തനം. മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും വിവിധ സന്നദ്ധ സംഘടനകളെയും ഏകോപിപ്പിച്ചു കൊണ്ടാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
ഫോണ്‍ നമ്പറുകള്‍:-04962961810, 9846435993, 9846594098, 9947146296.

ഇതിനിടെ കോവിഡ് രോഗികള്‍ക്ക് അടിയന്തര വൈദ്യസഹായത്തിനായി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ ഓക്‌സിജന്‍ സൗകര്യമുള്ള മൊബൈല്‍ ക്ലിനിക്ക് ആരംഭിച്ചു. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കില്‍ സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് എന്നിവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പിക്കാനും ജില്ലയില്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടപടി തുടങ്ങി. ഓരോ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലും ക്യാമ്പുകള്‍ തുടങ്ങി. പയ്യോളി മുനിസിപ്പാലിറ്റി ഒഴികെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും ക്യാമ്പ് മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. 886 ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. ഇതേ വരെയുള്ള പരിശോധനയില്‍ 107 അതിഥി തൊഴിലാളികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Kozhikode
English summary
covid positivity higher than 30 percent in 32 local bodies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X