Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ട് കൊവിഡ് നിയമലംഘനങ്ങള്‍ കൂടുന്നു, 24 മണിക്കൂറില്‍ എടുത്തത് 1019 കേസ്

കോഴിക്കോട്: ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1019 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നഗര പരിധിയില്‍ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും 12 കേസുകളും മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 873 കേസുകളും ഫയല്‍ ചെയ്തിട്ടുണ്ട്. റൂറല്‍ മേഖലയില്‍ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരില്‍ 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 102 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

1

അതേസമയം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ ഇന്ന് 21422 സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇതുവരെ ആകെ 1763514 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 17,60,416 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 15,81,782 എണ്ണം നെഗറ്റീവ് ആണ്. 3,22,290 ആര്‍. ടി.പി. സി.ആര്‍, 6,73,422 ആന്റിജന്‍, 26,656 ട്രൂനാറ്റ് ടെസ്റ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇതുവരെ 1,02,960 പേര്‍ രണ്ടു ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചു. 5,29,114 പേരാണ് ആദ്യ ഡോസ് വാക്സിന്‍ എടുത്തത്. 6,32,074 ഡോസ് വാക്സിനാണ് ജില്ലയില്‍ ആകെ നല്‍കിയത്.

ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് നടപ്പാക്കി വരുന്നത്. ഇന്ന് മാത്രം അയ്യായിരത്തിനടുത്ത് കൊവിഡ് കേസുകളുണ്ട്. അതുകൊണ്ട് കടുത്ത ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. കോഴിക്കോട് നഗരത്തില്‍ ഇന്ന് മുതല്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കും ജോലിക്കുമായി വരുന്നവരുടെ വാഹനങ്ങള്‍ മാത്രമേ നഗരത്തിലേക്ക് കടത്തിവിടുകയുള്ളു. ഇത് കര്‍ശനമായി പാലിക്കാനും നിര്‍ദേശമുണ്ട്.

കൊവിഡ് രണ്ടാം തരംഗത്തിനിടെ ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറിനായി വരിനില്‍ക്കുന്നവര്‍, ചിത്രങ്ങള്‍

ആവശ്യമില്ലാതെ എത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ജില്ലയിലെ പ്രതിദിന കോവിഡ് ബാധ നഗരാതിര്‍ത്തിയില്‍ കൃത്യമായ പരിശോധന സംവിധാനങ്ങളൊരുക്കും. അനാവശ്യകാര്യങ്ങള്‍ക്ക് നഗരത്തിലേക്ക് വരുന്നവരെ കടത്തിവിടേണ്ട എന്നാണ് പൊലീസിന് ലഭിച്ച നിര്‍ദേശം. ഇന്ന് വൈകുന്നേരം മുതലാണ് പരിശോധന കര്‍ശനമാക്കുക. റമദാന്‍ അവസാനദിനങ്ങളില്‍ മാര്‍ക്കറ്റുകളിലുണ്ടാകുന്ന തിരക്ക് കൂടി കണക്കിലെടുത്താണ് നടപടി.

മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+