കോഴിക്കോട് ജില്ലയില്‍ കോവിഡ് ടെസ്റ്റ് 20 ലക്ഷത്തിലേക്ക്, ഇന്ന് മാത്രം നടത്തിയത് 11,560 ടെസ്റ്റുകള്‍
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ വന്‍ മുന്നേറ്റം തീര്‍ത്തു കൊണ്ട് ജില്ലയില്‍ കോവിഡ് ടെസ്റ്റുകള്‍ 20 ലക്ഷത്തിലേക്ക്. ആകെ 19,98,182 ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. ഇതില്‍ 19,95,084 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 17,50,993 എണ്ണം നെഗറ്റീവ് ആണ്. 3,62,592 ആര്‍. ടി.പി. സി.ആര്‍, 7,37,851 ആന്റിജന്‍, 27,105 ട്രൂനാറ്റ് ടെസ്റ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കോവിഡ് വ്യാപനം ചെറുത്തു നിര്‍ത്താന്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ജില്ലയിലാകെ കോവിഡിന്റെ തുടക്കം മുതലേ ടെസ്റ്റുകള്‍ വ്യാപിപ്പിച്ചിരുന്നു. ടെസ്റ്റ് നടത്തി പോസിറ്റാവുന്നവരെ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കുകയും സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി ക്വാറന്റീനിലാക്കുകയും ചെയ്ത് രോഗവ്യാപന സാദ്ധ്യത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടം ടി.ടി. ക്യു ടി പദ്ധതി ആസൂത്രണം ചെയ്തത്.
രോഗലക്ഷണമുള്ളവരെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിലൂടെ രോഗം തീവ്രമാകാതിരിക്കാനും ഇതിലൂടെ സാധിച്ചു. സര്‍ക്കാര്‍ മേഖലയില്‍ മാത്രം ദിവസം പതിനായിരം ടെസ്റ്റുകള്‍ നടത്താനാണ് തുടക്കം മുതലേ നിര്‍ദ്ദേശിച്ചിരുന്നത്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മാസ് ടെസ്റ്റ് കാമ്പെയിനുകളും സംഘടിപ്പിക്കുകയുണ്ടായി. മാസ്സ് ടെസ്റ്റിങ് ക്യാമ്പിന് പുറമെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ മൊബൈല്‍ ടീമുകള്‍ ടെസ്റ്റിങ് നടത്തിയിരുന്നു.
ചന്തകള്‍, പൊതുസ്ഥലങ്ങള്‍, ഡ്രൈവേഴ്‌സ് ഹബ്, ബസ് സ്റ്റാന്‍ഡ്, ഹര്‍ബര്‍, മാളുകള്‍, അന്യസംസ്ഥാനക്കാരുടെ ക്യാമ്പുകള്‍ എന്നിവിടങ്ങളിലാണ് മൊബൈല്‍ ടീം ടെസ്റ്റിങ് നടത്തിയത്. ജില്ലയില്‍ വെള്ളിയാഴ്ച മാത്രം 11,560 സാമ്പിളുകളാണ് പരിശോധനക്കയച്ചത്.
അതേസമയം ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 693 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരില്‍ നഗര പരിധിയില്‍ 290 കേസുകളും റൂറലില്‍ 286 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നഗര പരിധിയില്‍ 38 കേസുകളും റൂറലില്‍ 79 കേസുകളുമെടുത്തു. ഇവരില്‍ നിന്ന് പിഴ ഈടാക്കി.












Click it and Unblock the Notifications