പൗരത്വ നിയമ ഭേദഗതി: സിപിഎം ഇരട്ട റോള്‍ അവസാനിപ്പിക്കണമെന്ന് പികെ ഫിറോസ്
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സിപിഎം ഇരട്ട റോള്‍ കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യവ്യാപകമായി ഉയര്‍ന്ന് വന്ന പ്രതിഷേധങ്ങളെ പരിഗണിക്കാതെ പൗരത്വ നിയമ വ്യവസ്ഥകള്‍ രാജ്യത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കി. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നല്‍കുകയാണ്.
മുസ്ലിം വിഭാഗത്തെ ഒഴിവാക്കി ആറ് മത വിഭാഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി കൊണ്ടു വന്ന പൗരത്വ നിയമ ഭേദഗതി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആസൂത്രിത ശ്രമമാണ്. ഇതിനെതിരെ മതേതര വിശ്വാസികള്‍ ഒന്നിച്ച് നില്‍ക്കണം. എന്നാല്‍ കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് ദൗര്‍ഭാഗ്യകരമാണ്.

നേരത്തേ സിഎഎ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ നടത്തിയ പ്രതിഷേധ പരിപാടികള്‍ക്ക് കേസെടുക്കില്ലെന്ന് പറഞ്ഞ പിണറായി സര്‍ക്കാര്‍ നിരവധി കേസുകളാണ് സമരക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്.
പിന്നീട് പിന്‍വലിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടും നടപടികളൊന്നും എടുത്തിട്ടില്ല. യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിക്ക് മാത്രം ലക്ഷങ്ങളാണ് ഈ കേസുകളില്‍ പിഴയായി അടക്കേണ്ടി വന്നത്. നിയമസഭ തല്ലിപ്പൊളിച്ച കേസുള്‍പ്പടെ ഭരണകക്ഷി നേതാക്കള്‍ ഉള്‍പ്പെട്ട കേസുകളെല്ലാം പിണറായി സര്‍ക്കാര്‍ ഇതിനകം പിന്‍വലിച്ചിട്ടുണ്ടെന്നും ഫിറോസ് വ്യക്തമാക്കി. ഇരകളോടൊപ്പം കരഞ്ഞ് വേട്ടക്കാരോടൊപ്പം ഓടുന്ന ഈ സമീപനം സിപിഎം അവസാനിപ്പിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെടുന്നു.
ഭരണഘടനയെ പിച്ചിചീന്തുന്ന നയങ്ങളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിലുളള നിരന്തര പ്രക്ഷോഭങ്ങള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടറി ടിപി.എം ജിഷാനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അതേസമയം പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് രാത്രി 9.30ന് നിയോജക മണ്ഡലം തലങ്ങളില്‍ ഫ്രീഡം മാര്‍ച്ച് സംഘടിപ്പിക്കും. പ്രതിഷേധം വലിയ രീതിയില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനായി മുഴുവന്‍ നിയോജക മണ്ഡലം കമ്മിറ്റികളും രംഗത്തിറങ്ങാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications