കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് കടപ്പുറത്ത് വന്‍ ചുഴലിക്കാറ്റ്: ബോട്ടുകള്‍ തകർന്നു, മേല്‍ക്കൂരകള്‍ പറന്നു പോയി

Google Oneindia Malayalam News

കോഴിക്കോട്: വെള്ളയില്‍ കടപ്പുറത്ത് ഭീതി പടർത്തി ചുഴലിക്കാറ്റ്. ഏകദേശം പതിഞ്ച് മിനുറ്റോളം നീണ്ട് നിന്ന കാറ്റില്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നാല് ബോട്ടുകളുടെ മേല്‍ക്കൂരകള്‍ തകർന്നു. ആളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ടില്ല. നിലവില്‍ സ്ഥിതി ശാന്തമായെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

'ഒരു നടിയുടെ ജീവിതമാണ് അത്; ദൃശ്യങ്ങള്‍ ഫോണില്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ ഫയല്‍ ഷെയർ ചെയ്യപ്പെടാം''ഒരു നടിയുടെ ജീവിതമാണ് അത്; ദൃശ്യങ്ങള്‍ ഫോണില്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ ഫയല്‍ ഷെയർ ചെയ്യപ്പെടാം'

കഴിഞ്ഞ ദിവസത്തെ കനത്ത മഴയും കാറ്റും കീഴ്പ്പയ്യൂർ പ്രദേശത്തും പരക്കെ നാശം വിതച്ചു. കിഴക്യാടത്ത് ശശിയുടെ വീടിന് മുകളിൽ തെങ്ങ് വീണ് വീടിന് കേട് പറ്റി വീട്ടിലെ ശൗച്ചാലയം പൂർണ്ണമായും തകർന്നു വീട്ടുടമസ്ഥൻ ശൗച്ചാലയത്തിൽ ഉള്ളപ്പോഴാണ് രണ്ട് തെങ്ങുകളും മറ്റ് മരങ്ങളും കൂട്ടത്തോടെ കടപുഴകി വീണത് വീട്ടുടമസ്ഥൻ ചെറിയ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കീഴ്പ്പയ്യൂർ കണിയങ്കണ്ടി താഴ ഇലട്രിസിറ്റിയുടെ മെയിൻ ലൈനിൽ തെങ്ങ് വീണു പേരാമ്പ്ര ഫയർഫോഴ്സ് എത്തി മുറിച്ച് മാറ്റി. കീഴ്പ്പയ്യൂർ കുനിയിൽ പരദേവതാ ക്ഷേത്രത്തിലെ തേക്ക് മരവും കടപുഴകി വീണു.

dd

ജലനിരപ്പ് വര്‍ദ്ധിച്ചതോടെ കക്കയം ഡാമിലെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരിക്കുന്ന കക്കയം ഡാമിന്റെ ഇരുഷട്ടറുകളില്‍ ഒന്ന് 45 സെന്റീമീറ്റര്‍ ആയി ഉയര്‍ത്തി. സെക്കന്‍ഡില്‍ 65 ക്യൂബിക് മീറ്റര്‍ എന്ന നിലയില്‍ ജലം പുറത്തേക്ക് ഒഴുക്കിവിടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണം. പ്രദേശത്ത് മണ്ണിടിച്ചിലും പ്രതികൂല കാലാവസ്ഥയും നിലനില്‍ക്കുന്നതിനാല്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

മറ്റാരേയും കുറിച്ചല്ല, എല്ലാം എന്നെക്കുറിച്ച് മാത്രം: പുത്തന്‍ ചിത്രങ്ങളുമായി അഭയ ഹിരണ്‍മയി

തൃശൂരിലെ പുത്തൂർ മേഖലയിലും മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി മരങ്ങൾ കടപുഴകി വീഴുകയും വീടുകളുടെ മുകളിലെ ഷീറ്റുകൾ പറന്നു പോവുകയും ചെയ്തിട്ടുണ്ട്. മേഖലയിലുടനീളം വ്യാപകമായ കൃഷിനാശവും. ഇന്നലെ രാത്രിയാണ് ഇവിടെ ശക്തമായ കാറ്റുണ്ടായത്

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

Kozhikode
English summary
Cyclone Hits Kozhikode vellayil Coast: Boats Crashed, Roofs Blown Off
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X