കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് നടക്കാവിലെ ചിക്കന്‍സ്റ്റാളില്‍ 80 കിലോ ചത്ത കോഴി; കട പൂട്ടിച്ച് ആരോഗ്യവിഭാഗം

Google Oneindia Malayalam News

കോഴിക്കോട്: നടക്കാവിലെ ചിക്കന്‍ സ്റ്റാളില്‍ ചത്ത കോഴിയെ പരിശോധനയില്‍ കണ്ടെത്തിയതിന് പിന്നാലെ ഹോട്ടല്‍ അടപ്പിച്ചു. വെള്ളയില്‍ ഹെല്‍ത്ത് സര്‍ക്കിളിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നടക്കാവിലുള്ള കടയില്‍ നിന്ന് 80 കിലോ തൂക്കം വരുന്ന ചത്ത കോഴികളെ കണ്ടെത്തിയത്.

രണ്ട് ബോക്‌സുകളിലായിട്ടായിരുന്നു ഇവ ഉണ്ടായിരുന്നത്. നേരത്തെ എരഞ്ഞിക്കലിലുള്ള കടയില്‍ ഇറച്ചിക്കോഴികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് ശേഷമാണ് ആരോഗ്യ വിഭാഗം എല്ലായിടത്തും പരിശോധന ശക്തമാക്കിയത്. നഗരസഭയ്‌ക്കെതിരെ വിമര്‍ശനം കടുക്കുന്നതിന് മുമ്പ് തന്നെ സര്‍വത്ര ക്ലീനിങിന് മുന്‍തൂക്കം നല്‍കാനായിരുന്നു പ്ലാന്‍.

1

നടക്കാവിലെ കടയില്‍ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കടയില്‍ ആകെ ഉണ്ടായിരുന്നത്, ചത്ത കോഴികള്‍ മാത്രമാണ്. അതേസമയം ഈ കോഴികളെ വില്‍പ്പനയ്ക്കായി നല്‍കിയെന്നും നഗരസഭ ആരോഗ്യ വിഭാഗം സംശയിക്കുന്നുണ്ട്. ഇവിടെ ജോലിക്കുണ്ടായിരുന്നത് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ്.

ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കണം; ഇതിലൊരു വിരുതന്‍ എലിയുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണംഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കണം; ഇതിലൊരു വിരുതന്‍ എലിയുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണം

ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുന്നത് കണ്ട് ഈ രണ്ട് തൊഴിലാളികളും ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. വെറ്ററിനറി ഡോക്ടര്‍ ഇതില്‍ ചില കോഴികളെ കടയില്‍ വെച്ച് തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി. ഇവ നേരത്തെ ചത്തതായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. കോഴികള്‍ ശ്വാസകോശ രോഗമുണ്ടായിരുന്നതായും ഡോക്ടര്‍ പറഞ്ഞു.

ദമ്പതികള്‍ക്ക് ലോട്ടറിയടിച്ചത് 10 കോടി; ടിക്കറ്റ് കാറ്റില്‍ പറന്നു, ഭാഗ്യം തിരിച്ചുവന്നത് ഇങ്ങനെദമ്പതികള്‍ക്ക് ലോട്ടറിയടിച്ചത് 10 കോടി; ടിക്കറ്റ് കാറ്റില്‍ പറന്നു, ഭാഗ്യം തിരിച്ചുവന്നത് ഇങ്ങനെ

അതേസമയം ഭക്ഷ്യസുരക്ഷാ വകുപ്പും ഇവിടെ പരിശോധന നടത്തി. കടയുടെ മാനേജറെ നഗരസഭ ആരോഗ്യവിഭാഗം വിളിച്ച് വരുത്തി നോട്ടീസ് നല്‍കി. തുടര്‍ന്നാണ് കടപൂട്ടിയത്. ഇവര്‍ക്കെതിരെ നിയമനടപടികളുമുണ്ടാവും. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പതിനഞ്ച് കടകളിലാണ് പരിശോധന നടത്തിയത്. വെള്ളയില്‍ ഹെല്‍ത്ത് സര്‍ക്കിളിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

ഇന്ന് രാത്രി വരെ 168 ചിക്കന്‍സ്റ്റാളുകളാണ് ഹെല്‍ത്ത് സര്‍ക്കിള്‍ പരിശോധിച്ചത്. ഇതില്‍ തന്നെ 24 കടകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. രണ്ട് കടകള്‍ ഇതില്‍ പൂട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധന ഇനിയും ഊര്‍ജിതമാക്കും.

HAIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്‌സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും

കോര്‍പ്പറേഷന്‍ കൗണ്‍സിലിലും കടുത്ത നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എരഞ്ഞിക്കലില്‍ നടത്തിയ പരിശോധനയില്‍ 1500ഓളം ചത്ത കോഴികളെയാണ് കണ്ടെടുത്തതെന്ന് സൂപ്പര്‍ വൈസര്‍ ഷജില്‍ കുമാര്‍ പറഞ്ഞു. വെറ്ററിനറിം ഡോക്ടര്‍ പരിശോധന നടത്തിയപ്പോള്‍ ഇവയില്‍ ബാക്ടീരിയ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.

കടയില്‍ നിന്ന് നേരത്തെ രൂക്ഷമായ ഗന്ധമുയര്‍ന്നിരുന്നു. ചത്ത കോഴികളെ കണ്ടെത്തിയ എല്ലാ കടകളും അടച്ച് പൂട്ടി. അണുബാധയുള്ള കോഴികളെ കണ്ടെത്തിയ കടകളും അടച്ചുപൂട്ടി. കോര്‍പ്പറേഷന്‍ ഒറ്റയ്ക്ക് ആദ്യം പരിശോധന നടത്തുകയും, പിന്നീട് എല്ലാ ഏജന്‍സികളും അന്വേഷിക്കുകയും ചെയ്യുന്നതാണ് പുതിയ രീതി.

Kozhikode
English summary
dead chicken in kozhikode nadakkavu, chicken stall closed by health department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X