ഇങ്ങനെ തോല്‍ക്കുമെന്ന് കരുതിയില്ല, ഉണ്ണികുളത്ത് അടക്കം പിന്നില്‍, കെപിസിസിക്ക് പരാതിയുമായി ധര്‍മജന്‍
ബാലുശ്ശേരി: തന്നെ തോല്‍പ്പിച്ചത് സംഘടനാപരമായ വീഴ്ച്ചയാണെന്ന് ധര്‍മജന്‍. ബാലുശ്ശേരിയില്‍ ഭൂരിപക്ഷം കിട്ടേണ്ട പഞ്ചായത്തുകളുണ്ടായിരുന്നു. അവിടെ പോലും കോണ്‍ഗ്രസ് പിന്നിലായി പോയി. ഈ വോട്ടുകള്‍ കിട്ടാത്തതിന് കാരണം സംഘടനാപരമായ വീഴ്ച്ചയാണ്. ഇത് ചൂണ്ടിക്കാണിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നല്‍കിയിട്ടുണ്ടെന്നും ധര്‍മജന്‍ പറഞ്ഞു. അതേസമയം തോല്‍വിക്ക് ശേഷം ഇത് ആദ്യമായിട്ടാണ് ധര്‍മജന്‍ ഇത്ര രൂക്ഷമായി പ്രതികരിക്കുന്നത്. ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന സൂചനയാണ് ധര്‍മജന്‍ നല്‍കുന്നത്. അതേസമയം നേരത്തെ പല സ്ഥാനാര്‍ത്ഥികളും ഉയര്‍ത്തിയ വിഷയമാണ് ഇപ്പോള്‍ ധര്‍മജനും ഉന്നയിച്ചിരിക്കുന്നത്.

മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍
താന്‍ ഇങ്ങനെ തോല്‍ക്കുമെന്ന് കരുതിയിരുന്നില്ല. ഇത്രയും വര്‍ധിച്ച വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. തനിക്ക് രാഷ്ട്രീയപരമായ കാര്യങ്ങള്‍ ഈ അവസരത്തില്‍ പറയാനുണ്ട്. തോറ്റ രീതിയിലാണ് ഏറ്റവും പ്രശ്‌നങ്ങളുള്ളത്. യുഡിഎഫ് ഭരിക്കുന്ന മൂന്ന് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ബാലുശ്ശേരി മണ്ഡലം. അവിടെ കണക്കെടുത്താല്‍ വെറും ഒരു പഞ്ചായത്തില്‍ മാത്രമാണ് എനിക്ക് നേരിയ ഭൂരിപക്ഷം കിട്ടിയത്. യുഡിഎഫ് ഭരിക്കുന്ന ഉണ്ണികുളം പഞ്ചായത്തില്‍ പോലും എല്‍ഡിഎഫ് 1494 വോട്ടിന്റെ ഭൂരിപക്ഷമാണ് കിട്ടിയത്.
Recommended Video
ഇനി അത്തോളി പഞ്ചായത്ത് എടുത്താല്‍ അവിടെയും 2186 വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിനൊപ്പമായിരുന്നു. കൂരാചുണ്ട് പഞ്ചായത്തില്‍ മാത്രമാണ് തനിക്ക് നേട്ടമുണ്ടായത്. അവിടെ 742 വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ധര്‍മജന്‍ പറഞ്ഞു. കനത്ത പരാജയത്തിന് കാരണം സംഘനയിലെ പ്രശ്‌നങ്ങള്‍ തന്നെയാണ്. ഒരുപാട് പ്രശ്‌നങ്ങള്‍ ബാലുശ്ശേരിയിലുണ്ടായിരുന്നു. അക്കാര്യങ്ങളൊക്കെ മുല്ലപ്പള്ളിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് ധര്‍മജന്‍ വ്യക്തമാക്കി. അതേസമയം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ രണ്ട് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കെപിസിസിക്ക് ധര്‍മജന്‍ പരാതിയും നല്‍കിയിട്ടുണ്ട്.
അതേസമയം മണ്ഡലത്തിലെ കോണ്‍ഗ്രസുമായി പൂര്‍ണമായി ഇണങ്ങി ചേരാന്‍ ധര്‍മജന് സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ മണ്ഡലത്തില്‍ നിന്ന് ധര്‍മജന്‍ പോയിരുന്നു. ഫലം പ്രഖ്യാപനം നടക്കുമ്പോള്‍ പോലും ധര്‍മജന്‍ എത്തിയിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ അടക്കം ധര്‍മജന്‍ മുങ്ങിയെന്നായിരുന്നു വിശേഷണങ്ങള്‍. ജനങ്ങള്‍ക്ക് തന്നെ രാഷ്ട്രീയത്തില്‍ വേണ്ട, സിനിമയില്‍ മാത്രം മതിയെന്നുമായിരുന്നു ധര്‍മജന്‍ ഇതിനനോട് പ്രതികരിച്ചത്. സച്ചിന്‍ദേവ് മികച്ച സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും, നല്ല മത്സരം തന്നെ മണ്ഡലത്തില്‍ നടത്തിയെന്നും ധര്‍മജന്‍ പറഞ്ഞു.
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications