ഭൂമിയെ ചൊല്ലി തര്‍ക്കം: കോഴിക്കോട് കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നത് അനിശ്ചിതത്വത്തില്‍
കോഴിക്കോട്: ഉള്ളിയേരിയില്‍ കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്കരിക്കുന്നത് അനിശ്ചിതത്വത്തില്‍. സംസ്കരിക്കുന്ന ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മൃതദേഹം സംസ്കരിക്കുന്നത് തടസ്സപ്പെട്ടത്. കോവിഡ് ബാധിച്ച് മരിച്ച ഉള്ളിയേരി മുണ്ടോത്ത് പറായിയുടെ സംസ്‌കാരമാണ് തര്‍ക്കത്തെ തുടര്‍ന്ന് മുടങ്ങിയിരിക്കുന്നത്.

"നമുക്കൊരുക്കാം അവർ പഠിക്കട്ടെ'; SFI പഠന വണ്ടി യാത്ര തുടങ്ങി- ചിത്രങ്ങൾ
Recommended Video

ഇതേ തുടര്‍ന്ന് പറായിയുടെ മൃതദേഹം മൊടക്കല്ലൂര്‍ ലബാര്‍ മെഡി. കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിഷയത്തില്‍ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ഇടപെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ കുടുംബാംഗങ്ങളുമായും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ചവരുമായി ചര്‍ച്ച നടത്തുകയാണ്. സംസ്കാരം മുടങ്ങിയതിനെ തുടര്‍ന്ന് മരിച്ച രോഗിയുടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.
ഹോട്ട് ലുക്കില്‍ മോണൽ ഗജ്ജര്‍; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications