ലഹരിമരുന്ന് കാരിയര്‍: പ്രതിയെ വിട്ടയച്ച പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
കണ്ണൂര്‍: എട്ടാം ക്ലാസുകാരിയെ ലഹരിമരുന്നു നല്‍കി കാരിയറാക്കിയ സംഭവത്തില്‍ പ്രതിയായ യുവാവിനെ പോലീസ് വിട്ടയച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് ഡിസംബര്‍ 27 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം അഴിയൂരില്‍ വിദ്യാര്‍ഥിനിയെ ലഹരി മാഫിയ ക്യാരിയറാക്കിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറയുന്നു.

ലഹരി വസ്തുക്കള്‍ കൈമാറാനായി കുട്ടി എത്തിയെന്ന് പറയുന്ന തലശ്ശേരിയിലെ മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. സഹപാഠികളുടെയും അധ്യാപകരുടെയും മൊഴില്‍ പോലീസ് നേരത്തെ രേഖപ്പെടുത്തിയതാണ്. കുട്ടി തലശ്ശേരിയില്‍ വസ്ത്രം വാങ്ങാനായി പോയിട്ടുണ്ടെന്ന് തങ്ങളോട് പറഞ്ഞതായി സഹപാഠികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ ലഹരി സാന്നിധ്യം കണ്ടെത്താനായി നടത്തിയ പരിശോധനയുടെ ഫലവും കിട്ടിയിട്ടില്ല.
അതേസമയം സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് വലിയ പ്രചരണം നല്‍കാന്‍ കേരളോത്സവത്തിലൂടെ സാധിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലാ കേരളോത്സവം കൂട്ടാലിട ജെ.എസ്.സി ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് കേരളോത്സവത്തിന്റെ കാര്യത്തില്‍ കാണാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ബേപ്പൂര്‍ മണ്ഡലത്തിലെ തീരദേശ റോഡുകളുടെ നവീകരണത്തിനായി 2.4 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതായി പൊതു മരാമത്ത് ടൂറിസം യുവജനകാര്യ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. മന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഫിഷറീസ് വകുപ്പ് തുക അനുവദിച്ചത്.
ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ പുറ്റെക്കാട് -കലം കൊള്ളി പടന്ന റോഡിനായി 42.41 ലക്ഷം രൂപയും പാണ്ടിപ്പാടം - ചീര്‍പ്പിങ്ങല്‍ - പാലക്കല്‍ റോഡിനായി 89 ലക്ഷം രൂപയും ചാലിയം - കോട്ടക്കണ്ടി - തീരദേശ റോഡ് - കടലുണ്ടി റോഡിനായി 46.8 ലക്ഷം രൂപയും പുഞ്ചപ്പാടം - കുരുവിളപ്പാടം റോഡിനായി 62.3 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിനാണ് നിര്‍മ്മാണ ചുമതല. നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം പ്രവൃത്തി ആരംഭിക്കുവാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications