'8 മാസം പ്രായമായ കുഞ്ഞിനെ കാണാൻ ജയില്‍ ചാടി';വടകരയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി കീഴടങ്ങി
കോഴിക്കോട് : വടകര സബ് ജയിലിൽ നിന്ന് ചാടി പോയ പ്രതി കീഴടങ്ങി. താമരശേരി സ്വദേശി ഫഹദാണ് ഇന്ന് രാവിലെ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. എട്ട്മാസം പ്രായമുള്ള മകനെ കാണാനുള്ള ആഗ്രഹത്തിലാണ് ജയിൽ ചാടിയതെന്ന് ഫഹദ് പൊലീസിനു മൊഴി നൽകി.
കഴിഞ്ഞ ജൂൺ ഏഴിന് അഴിയൂർ ചെക്പോസ്റ്റിൽ നിന്ന് ആറു കിലോ കഞ്ചാവുമായാണ് ഫഹദ് പിടിയിലായത്. ഇയാൾ അന്നു മുതൽ റിമാന്റിൽ കഴിയുകയായിരുന്നു.തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇയാള്‍ ജയില്‍ ചാടിയത് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസിന് ഫഹദിനെ കണ്ടെത്താനായിരുന്നില്ല.

പിന്നാലെ ഇന്ന് ഇയാള്‍ ജയിലില്‍ തിരിച്ചെത്തുകയായിരുന്നു.മകനെ കാണണമെന്ന ആഗ്രഹം കൊണ്ട് ജയിൽ ചാടിയതാണെന്നാണ് ഫഹദ് കീഴടങ്ങിയപ്പോൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയതോടെ സ്വയം കീഴടങ്ങിയെന്നാണ് പൊലീസ് കരുതുന്നത്.
രണ്ട് ദിവസം മുൻപായിരുന്നു. വടകര സബ്ജയിലിൽ നിന്ന് ഫഹദ് ബാത്റൂമിലെ വെന്റിലേറ്റർ വഴി രക്ഷപ്പെടുകയായിരുന്നു. അന്ന് മുതൽ പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു. സമീപ പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. വീടിനു പരിസരത്തും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ ഫഹദ് സ്റ്റേഷനിൽ കീഴടങ്ങിയത്.
സൂപ്പര്‍ ക്യൂട്ട് ലുക്കില്‍ താര പുത്രി...മാളവിക ജയറാമിന്‍റെ പുത്തൻ ചിത്രങ്ങളും ഹിറ്റ്..












Click it and Unblock the Notifications