പാർട്ടി തിരുത്തിച്ചു, നിലപാട് മാറ്റി ജോർജ് എം തോമസ്: സാധാരണ വിവാഹം മാത്രം, വിവാദമാക്കേണ്ടതില്ല
കോഴിക്കോട്: ഡിവൈഎഫ് നേതാവിന്റെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട നടത്തിയ പ്രസ്താവന തിരുത്തി സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുന്‍ തിരുവമ്പാടി എം എല്‍ എയുമായ ജോർജ് എം തോമസ്. ഡി വൈ. എഫ് ഐ കണ്ണോത്ത് മേഖലാ സെക്രട്ടറിയും സി പി എം ലോക്കല്‍ കമ്മിറ്റിയംഗവുമായ എം എസ് ഷെജിനും തെയ്യപ്പാറ സ്വദേശിനി ജോയ്സ്ന മേരി ജോസഫും തമ്മില്‍ നടന്നത് സാധാരണ വിവാഹം മാത്രമാണെന്നാണ് ജോർജ് എം തോമസ് ഇന്ന് വ്യക്തമാക്കിയത്. ലൗ ജിഹാദായി കാണുന്നില്ലെങ്കിലും അത് പ്രദേശത്ത് മതമൈത്രിക്ക് അപകടമുണ്ടാക്കിയെന്നുമായിരുന്നു ജോർജ് എം തോമസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഡി വൈ എഫ് ഐ നേതാവിനെതിരെ നടപടിയുണ്ടാവും. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണെന്നും നേതാവ് ഇന്നലെ പറഞ്ഞിരുന്നു.
എന്നാല്‍ വിഷയത്തില്‍ ജോർജ് എം തോമസിനെ തള്ളുന്ന നിലപാടായിരുന്നു സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വീകരിച്ചത്. ഡി വൈ എഫ് ഐ സംസ്ഥാ കമ്മിറ്റിയും ഇന്നലെതന്നെ വിവാഹത്തിന് പിന്തുണയർപ്പിച്ച് രംഗത്ത് എത്തുകയും ചെയ്തോടെ. ഇതിന് പിന്നാലെയാണ് ജോർജ് എം തോമസും തന്റെ നിലപാട് തിരുത്തിയത്. സാധാരണ വിവാഹം മാത്രമാണ് ഇവിടെ നടന്നത്. എന്നാല്‍ കന്യാസ്ത്രീകള്‍ അടക്കം പങ്കെടുത്ത വലിയ പ്രതിഷേധം കോടഞ്ചേരി അങ്ങാടിയില്‍ നടന്നു. വിവാഹത്തിന് സിപിഐഎം മുൻകൈയെടുത്തു, പാർട്ടി അറിഞ്ഞാണ് വിവാഹം എന്നൊക്കെയായിരുന്നു പ്രചാരണമെന്നും ജോർജ് എം തോമസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

ക്രിസ്ത്യൻ വിഭാഗം നല്ല നിലയിൽ പാർട്ടിയെയും സർക്കാരിനെയും അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഈ ഘട്ടത്തിൽ ക്രിസ്ത്യൻ വിഭാഗത്തെ ഞങ്ങൾക്കെതിരാക്കേണ്ടത് യുഡിഎഫിന്റെയും വിശേഷിച്ച് കോൺഗ്രസിന്റെയും ആവശ്യമാണ്. അവരായിരുന്നു വിവാഹത്തിന്റെ പേരില്‍ ഇത്തരമൊരു പ്രചരണത്തിന് പിന്നില്‍. ഈ സാഹചര്യത്തില്‍ സാധാരണ ജനത്തെ ബോധവത്കരിക്കേണ്ടത് പാർട്ടിയുടെ അടിയന്തര ആവശ്യമായി വന്നതിനാലാണ് വിശദീകരണ യോഗം വിളിച്ച് ചേർക്കാന്‍ തീരുമാനിച്ചത്.
എന്തൊരു ചിരി, എന്തൊരു ലുക്ക്: കിടുക്കാച്ചി ഗെറ്റപ്പില്‍ ഭാവന, വൈറലായി ചിത്രങ്ങള്‍
രണ്ട് സമുദായങ്ങള്‍ തമ്മിൽ കലാപമോ ശത്രുതയോ ഉണ്ടാക്കാൻ വഴിവെക്കാവുന്ന നടപടിയാണ് ഷെജിന്റേത്. അദ്ദേഹം ഇക്കാര്യം പാർട്ടിയെ അറിയിക്കേണ്ടതുണ്ടായിരുന്നു. ആരോടും ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി ഘടകത്തിൽ പോലും ചർച്ച ചെയ്തിട്ടില്ല. പാർട്ടിക്ക് വലിയ ഡാമേജ് ഉണ്ടായി. അങ്ങിനെ ഡാമേജ് ഉണ്ടാക്കിയ ആളെ താലോലിക്കാൻ കഴിയില്ല. നടപടി ആലോചിച്ചിട്ടില്ല. പക്ഷെ നടപടി വേണ്ടിവരും. ഇത് ആത്മാർത്ഥ പ്രണയമാണോയെന്ന് സംശയിക്കേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ സംഭവം വലിയ വിവാദമാവുകയും വിമർശനങ്ങള്‍ ശക്തമായതോടെ പാർട്ടി ജില്ലാ കമ്മിറ്റി തന്നെ വിശദീകരണവുമായി രംഗത്ത് എത്തുകയായിരുന്നു. ജോര്‍ജ് എം തോമസിന്റെ ഭാഗത്തുനിന്നുണ്ടായത് നാക്കുപിഴവെന്നായിരുന്നു സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍ വ്യക്തമാക്കിയത്. തന്റെ ഭാഗത്ത് നിന്നും പിശക് സംഭവിച്ചു എന്നുള്ളത് ജോർജ് എം തോമസിന് ബോധ്യപ്പെട്ടിട്ടുണ്ട്, അദ്ദേഹം തന്നെ ഇക്കാര്യം പാർട്ടിയെ അറിയിച്ചുവെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു
അതേസമയം, കോടഞ്ചേരിയിലെ മിശ്രവിവാഹം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന വാദം ശരിയല്ലെന്നായിരുന്നു നിലവിലെ തിരുവമ്പാടി എം എല്‍ എയും ഡി വൈ എഫ് ഐ നേതാവുമായ ലിന്റോ ജോസഫിന്റ പ്രതികരണം. സംഭവത്തെ ലൗ ജിഹാദുമായി കൂട്ടിക്കെട്ടുന്നതും ശരിയല്ല. ആദ്യ ഘട്ടത്തില്‍ ഷെജിനുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. ഇതാണ് ചില ആശങ്കകള്‍ക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications