Get Updates
Get notified of breaking news, exclusive insights, and must-see stories!

'സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിൽ ഈ യൂണിഫോമുകളുണ്ട്', പിന്തുണയുമായി ഡിവൈഎഫ്ഐ

കോഴിക്കോട്: ബാലുശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ആണ്‍, പെണ്‍ വ്യത്യാസം ഇല്ലാതെയുളള വസ്ത്രധാരണം എന്ന ആശയം സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ബാലുശേരി സ്‌കൂള്‍.

അതേസമയം ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിക്ക് എതിരെ എംഎസ്എഫ് അടക്കമുളള സംഘടനകള്‍ രംഗത്ത് വന്നിരിക്കുകയാണ്. എംഎസ്എഫും യൂത്ത് ലീഗും എസ്എസ്എഫും ചേര്‍ന്ന് സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. അതിനിടെ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തെ പിന്തുണച്ച് ഡിവൈഎഫ്‌ഐ രംഗത്ത് വന്നിരിക്കുകയാണ്.

ദിലീപിന്റെ നായികയാവുന്നുണ്ടോ? ദിലീപിനൊപ്പം ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ, ചിത്രങ്ങൾ

ബാലുശ്ശേരി ഹയർ സെക്കന്ററി സ്കൂളിൽ നടപ്പിലാക്കിയ ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയം മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ആധുനിക പുരോഗമന സമൂഹത്തിന്റെ അടിസ്‌ഥാന മൂല്യമാണ് ലിംഗ സമത്വം. പുരുഷൻ, സ്ത്രീ, ട്രാൻസ്‌ജെന്റർ, ട്രാൻസ് സെക്ഷ്വൽ അടക്കമുള്ള ലിംഗ പദവികൾ ദൈനംദിന വ്യവഹാരത്തിൽ ഇടപെടുന്ന ഈ കാലത്ത് വിദ്യാർത്ഥികൾക്ക് ഒരുപോലെ സൗകര്യപ്രദമായ ഒരു വസ്ത്രം യൂണിഫോമായി നൽകുക എന്നത് പ്രശംസനീയമായ കാര്യമാണ്.

dyfi

സാമൂഹിക പുരോഗത്തിയാർജിച്ച ലോക സമൂഹങ്ങളിൽ യൂണിഫോമുകളിൽ ഈ രീതി നമുക്ക് കാണാൻ കഴിയും. കേരളത്തിൽ തന്നെ പോലീസ് സേനയിലെ പുരുഷൻമാരുടേയും, സ്ത്രീകളുടെ യൂണിഫോം സൗകര്യപ്രദമായി പരിഷ്കരിച്ചിട്ടുണ്ട്. പാന്റ്സും ഷർട്ടും അടങ്ങുന്ന ജെന്റർ ന്യൂട്രൽ യൂണിഫോം മത വിരുദ്ധമാണെന്നും കുട്ടികളുടെ അവകാശങ്ങൾക്ക് വിരുദ്ധമാണെന്നുമുള്ള പ്രചരണം നിക്ഷിപ്ത താല്പര്യങ്ങളുടേതാണ്.

സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിൽ ഇതേ രീതിയിലുള്ള യൂണിഫോമുകൾ ഉപയോഗിക്കുന്നുണ്ട്. ഈ മാറ്റം വിദ്യാർത്ഥി കൾക്ക് ഏറെ സൗകര്യപ്രദമായെന്നതിന്റെ തെളിവാണ് വാർത്താ ചാനലുകളിൽ കണ്ട വിദ്യാർത്ഥിനികളുടെ പ്രതികരണങ്ങൾ ജെന്റർ ന്യൂട്രൽ യൂണിഫോം എന്ന ആശയത്തെ ഡി. വൈ.എഫ്.ഐ സ്വാഗതം ചെയ്യുന്നുവെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

എന്തിന് വേറൊരു സൂര്യോദയം.. മമ്മൂട്ടിയെ കാണാനെത്തി ശോഭന, സെൽഫി വൈറൽ

ജൻഡർ ന്യൂട്രല്‍ യൂണിഫോം ആശയത്തെ സിപിഎമ്മും സ്വാഗതം ചെയ്യുന്നു. '' കോഴിക്കോട് ബാലുശേരി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇന്നുമുതൽ ഒരേ യൂണിഫോം. ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ ഹയർ സെക്കൻഡറി സ്കൂളാണ് ബാലുശ്ശേരി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ. യൂണിഫോം ഏകീകരണത്തിൽ സ്‌കൂൾ വിദ്യാർഥികളും പിടിഎയും അധ്യാപകരും ഒറ്റക്കെട്ടായാണ് തീരുമാനം കൈകൊണ്ടത് എന്നത് അഭിമാനകരമാണ്. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസമേഖലയിലും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാകുന്നതിന്റെ പുതിയ തുടക്കമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി''.

Recommended Video

cmsvideo
    അധ്യാപികമാര്‍ മുണ്ടും കുപ്പായവും ധരിച്ച്‌ നടക്കട്ടെ..മുസ്ലിം സംഘടനകൾ പറയുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+