Get Updates
Get notified of breaking news, exclusive insights, and must-see stories!

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്; അക്രമിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്, നോയ്ഡ സ്വദേശി?

കോഴിക്കോട്: എലത്തൂര്‍ ഓടുന്ന ട്രെയിനില്‍ വെച്ച് സഹയാത്രികര്‍ക്ക് മേല്‍ തീ കൊളുത്തിയ അക്രമിയെ കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്. നോയ്ഡ സ്വദേശിയായ ഷെഹറുഖ് സെയ്ഫഫി എന്നയാളാണ് അക്രമി എന്ന സൂചനയാണ് പൊലീസ് പങ്ക് വെക്കുന്നത്. നേരത്തെ ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അക്രമിയുടെ രേഖാചിത്രം പുറപ്പെടുവിച്ചിരുന്നു.

ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അക്രമിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. ട്രെയിന്‍ തീവെപ്പ് കേസിലെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട് എന്ന് ഡി ജി പി അനില്‍കാന്ത് അറിയിച്ചിരുന്നു. സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം.

saifafi

അതേസമയം നേരത്തെ പ്രതിയുടേത് എന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് ഇത് അക്രമിയുടേത് അല്ല എന്ന് സ്ഥിരീകരിച്ചു. അതേസമയം കേസ് അന്വേഷിക്കുന്നത് ക്രമസമാധാന ചുമതല ഉള്ള എ ഡി ജി പി എം ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും.

ഇന്നലെ രാത്രി 9.30 ഓടെയാണ് അക്രമി ട്രെയിനിലെ സഹയാത്രികര്‍ക്ക് മേല്‍ പെട്രോളിച്ച് തീ കൊളുത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ ആയിരുന്നു ആക്രമണം. എലത്തൂര്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ എടുത്ത ശേഷം കോരപ്പുഴ പാലത്തില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. ആരേയും ലക്ഷ്യം വെച്ചുള്ള ആക്രമണമല്ലായിരുന്നു എന്നായിരുന്നു ദൃക്‌സാക്ഷികള്‍ പൊലിസിനോട് പറഞ്ഞത്.

പാലത്തിലായതിനാല്‍ ചങ്ങല വലിച്ചിട്ടും ആര്‍ക്കും പുറത്തിറങ്ങാനായിരുന്നില്ല. അതിനാല്‍ തന്നെ പിന്നീട് ട്രെയിന്‍ അല്‍പം കൂടി മുന്നോട്ട് എടുത്ത ശേഷമാണ് പരിക്കേറ്റവരെ റോഡിലേക്ക് എത്തിച്ചത്. അതിനിടെ അക്രമി പെട്രോളൊഴിച്ച് തീ കൊളുത്തുന്നത് കണ്ട് പ്രാണരക്ഷാര്‍ത്ഥം ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. കണ്ണൂര്‍ സ്വദേശികളായ നൗഫീഖ്, റഹ്‌മത്ത്, റഹ്‌മത്തിന്റെ സഹോദരി പുത്രി രണ്ട് വയസുകാരി സഹ്ല എന്നിവരാണ് മരിച്ചത്.

Vastu Tips: മണി പ്ലാന്റും തുളസിയും കൈയിലെ പണം ഇരട്ടിയാക്കുമോ..? സ്ഥാനം തെറ്റാതിരുന്നാല്‍ കൈവരും വന്‍ഭാഗ്യം

അതേസമയം പ്രതിയുടേതെന്ന് കരുതുന്ന ഒരു ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ട്രാക്കില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്നും പെട്രോള്‍ അടങ്ങിയ കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ കുറിപ്പ്, ഇയര്‍ഫോണും കവറും, രണ്ട് മൊബൈല്‍ ഫോണുകള്‍, ഭക്ഷണമടങ്ങിയ ടിഫിന്‍ ബോക്സ്, പാക്കറ്റിലുള്ള ലഘുഭക്ഷണം, പഴ്സ്, ടീ ഷര്‍ട്ട്, തോര്‍ത്ത്, കണ്ണട, കപ്പലണ്ടി മിഠായി എന്നിവ കണ്ടെത്തിയിട്ടുണ്ട്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+