ആനക്കാംപൊയിലില്‍ ആന പൊട്ടക്കിണറ്റില്‍ വീണു, വന്‍ പരിശ്രമം, ഒടുവില്‍ പുറത്തെത്തിച്ചു
കോഴിക്കോട്: ആനക്കാംപൊയിലില്‍ പൊട്ടിക്കിണറ്റില് വീണ ആനയെ ദീര്‍ഘ നേരത്തെ പരിശ്രമത്തിനൊടുവില്‍ പുറത്തെത്തിച്ചു. 14 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് ആനയെ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയത്. കരയിലേക്ക് കയറ്റിയ ആന കാട്ടിലേക്ക് കയറി പോയി. ആനകയ്ക്ക് ഗുരുതര പരിക്കുകളലില്ലെന്നാണ് സൂചന. തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയില്‍ തൊണ്ണൂറിലാണ് ആന കിണറ്റില്‍ വീണത്.

നേരത്തെ കഠിനമായ രക്ഷാപ്രവര്‍ത്തനമാണ് ആനയെ രക്ഷിക്കാനായി നടന്നത്. രാത്രി വൈകിയാണെങ്കിലും ആനയെ പുറത്തെത്തിച്ച് കാട്ടിലേക്ക് കയറ്റിവിടണമെന്ന പ്രതീക്ഷയിലായിരുന്നു വനംവകുപ്പ്. സമീപത്തെ കിണറിനടുത്ത് ജെസിബിയും എത്തിച്ചിരുന്നു. കിണറിടിച്ച് ആനയെ പുറത്തെത്തിക്കാനായിരുന്നു ശ്രമം. ഈ സമയത്ത് തന്നെ ആനയ്ക്ക് വനംവകുപ്പ് കുടിവെള്ളവും നല്‍കിയിരുന്നു. ആന വീണ് കിടന്ന കിണറിന് സമീപത്തേക്ക് നാല് കിലോമീറ്ററോളം നടന്ന് എത്തണമെന്നതായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായത്.
Recommended Video

ജോസ് കുട്ടി എന്ന കര്‍ഷകന്റേതാണ് ആന വീണ തോട്ടം. വനംഭൂമിയോട് ചേര്‍ന്നാണ് കിണര്‍. അതിനാല്‍ കാട്ടാന വീണത് പുറത്തറിയാന്‍ വൈകിയിരുന്നു. ആനയെ രക്ഷിക്കാന്‍ നാട്ടുകാരും വനംവകുപ്പും എത്തി. മുമ്പ് ജനവാസ മേഖലയായിരുന്നു ഈ സ്ഥലം. പതിനഞ്ചോളം കുടുംബങ്ങള്‍ ഇവിടെ മുമ്പ് താമസിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ കാട്ടുമൃഗങ്ങളുടെ ശല്യത്തെതുടര്‍ന്ന് ആളൊഴിഞ്ഞ് പോവുകയായിരുന്നു.
അതേസമയം ഈ ആന മൂന്ന് ദിവസമായി കിണറില്‍ വീണ് കിടക്കുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ ആനയ്ക്ക് പരിക്കില്ലെന്നാണ് കരുതുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയത് ചെറിയ ആശങ്കകളുണ്ടായിരുന്നു. ഒടുവില്‍ മണ്ണുമാന്തിയുടെ സഹായത്തോടെ തന്നെ കിണറിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications