കോഴിക്കോട്ടും കൂട്ട അവധി; സബ് കളക്ടറുടെ വിവാഹത്തിനായി അവധിയെടുത്തത് 22 പേര്‍
ഓഫീസില്‍ ഭൂമി തരംമാറ്റം അടക്കമുള്ള നിരവധി അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ജീവനക്കാരില്‍ അധികവും ഡെപ്യൂട്ടേഷനില്‍ പരാതികള്‍ കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരാണ്.

കോഴിക്കോട്: കോന്നിക്ക് പിന്നാലെ കോഴിക്കോട് കളക്ടറേറ്റിലും കൂട്ട അവധി. സബ് കളക്ടറുടെ വിവാഹത്തിനായി അവധിയെടുത്തത് 22 പേരാണ്. ഫെബ്രുവരി മൂന്നിന് വെള്ളിയാഴ്ച്ച തിരുനെല്‍വേലിയില്‍ വെച്ചായിരുന്നു സബ്കളക്ടറുടെ വിവാഹം.
ഓഫീസില്‍ ആണെങ്കില്‍ ആകെയുള്ളത് 33 ജീവനക്കാരാണ്. ഇതില്‍ 22 പേരും അവധിയെടുക്കുകയായിരുന്നു. വിവാഹത്തിനാണെന്ന് പറഞ്ഞ് ഇവരെല്ലാം അവധി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അങ്ങേയറ്റം തിരക്കേറിയ ഓഫീസുകളിലൊന്നാണിത്. നിരവധി അപേക്ഷകള്‍ ഇവിടെ കെട്ടി കിടക്കുന്നുണ്ട്. അതിനൊന്നും പ്രാധാന്യം നല്‍കാതെയാണ് ഇവരെല്ലാം കൂട്ട അവധിയെടുത്തിരിക്കുന്നത്.
ഓഫീസില്‍ ഭൂമി തരംമാറ്റം അടക്കമുള്ള നിരവധി അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ജീവനക്കാരില്‍ അധികവും ഡെപ്യൂട്ടേഷനില്‍ പരാതികള്‍ കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരാണ്.
നേരത്തെ മൂന്നാറിലേക്ക് വിനോദയാത്ര പോകാനായി കോന്നി താലൂക്ക് ഓഫീസില്‍ നിന്ന് അവധിയെടുത്തും, അവധിയെടുക്കാതെ അനധികൃതമായി ഹാജരാകാതെയും ചെയ്താണ് മുപ്പതില്‍ അധികം പേര്‍ വിനോദ യാത്രയ്ക്ക് പോയത്.
5000 രൂപയുണ്ടോ; എങ്കില്‍ ഈ യാത്ര ഗംഭീരമാക്കാം, ഉറപ്പായും കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍
ഇവര്‍ ഇന്ന് മടങ്ങിയെത്തിയിട്ടുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് ഇവരെത്തിയില്ല. താലൂക്ക് ഓഫീസിന്റെ മുന്‍വശത്തേക്ക് വരാതെയാണ് ഇവര്‍ വീടുകളിലേക്ക് മടങ്ങിയത്. അതേസമയം കളക്ടറുടെ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നുണ്ട്.
കോന്നി താലൂക്ക് ഓഫീസിലെ ഇരുപത് ജീവനക്കാര്‍ മൂന്നാറില്‍ ടൂര്‍ പോയതായും, 19 പേര്‍ അനധികൃത അവധിയിലാണെന്നുമായിരുന്നു റിപ്പോര്‍ട്ട്. തഹസീല്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തിയിരുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം ഇവിടെ വന്ന് പ്രതിഷേധിച്ചിരുന്നു.
ജില്ല കളക്ടര്‍ ദിവ്യ എസ് അയ്യര്‍ തഹസില്‍ദാരോട് വിശദീകരണം തേടിയിരുന്നു. ഇവിടെ വാഹന സൗകര്യം പോലുമില്ലാത്ത മലയോര ഗ്രാമങ്ങളുണ്ട്. അവിടെ നിന്നെല്ലാം നൂറു കണക്കിന് ആളുകളില്‍ ഓഫീസില്‍ പല ആവശ്യങ്ങള്‍ക്കായി എത്തുന്നുണ്ട്.
ഈ സമയത്തൊക്കെ ഓഫീസില്‍ ഉദ്യോഗസ്ഥരില്ലാത്തത് കൊണ്ട്. ഇവര്‍ക്ക് മടങ്ങി പോകേണ്ട അവസ്ഥയായിരുന്നു. റവന്യു മന്ത്രി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറോട് ആവശ്യപെടുകയായിരുന്നു.












Click it and Unblock the Notifications