'ഭരണകൂടത്തോട് ഏറ്റുമുട്ടുന്നത് ഭയപ്പെടുത്തിയില്ല', സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്തിനെ കുറിച്ച് രമ
കോഴിക്കോട്: സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് മലയാളി മാധ്യമപ്രവർത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചതിന് പിന്നിൽ എടുത്ത് പറയേണ്ടതാണ് ഭാര്യ റെയ്ഹാനത്തിന്റെ ഇടപെടലുകളെന്ന് വടകര എംഎൽഎ കെകെ രമ പറയുന്നു. സുപ്രീം കോടതിയിൽ നടന്ന ഈ കേസിന്റെ വിചാരണയും വിധിയും അതീവ പ്രാധാന്യമർഹിക്കുന്നുണ്ട് എന്നും കെകെ രമ ചൂണ്ടിക്കാട്ടുന്നു.
കെകെ രമയുടെ കുറിപ്പ്: ' നീണ്ട രണ്ടു വർഷത്തെ ഇരുട്ടറയിലെ ദുരിത ജീവിതത്തിന് വിരാമമിട്ട് ബഹുമാനപ്പെട്ട സുപ്രീം കോടതി മാദ്ധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നു. ഈ നേട്ടത്തിന് പിറകിൽ എടുത്തു പറയേണ്ട ഒന്നാണ് സിദ്ദിഖിന്റെ ജീവിതപങ്കാളി റൈഹാനത്തിന്റെ ഇടപെടലുകൾ. ഒരു ഭരണകൂടത്തോടാണ് ഏറ്റുമുട്ടുന്നത് എന്നത് ഒരിക്കലും അവരെ ഭയപ്പെടുത്തിയില്ല. അതിവൈകാരികതയിലേക്ക് വഴിമാറിപ്പോകാവുന്ന ഒരോ സന്ദർഭത്തിലും അതീവ പക്വതയോടെ അവർ പ്രതികരിച്ചു.

ഭരണകൂടത്തിന്റെയും സർക്കാരുകളുടെയും സ്ഥാപിത താല്പര്യങ്ങൾക്കുമപ്പുറം നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളിൽ അവർ വിശ്വാസം പുലർത്തി. സുപ്രീം കോടതിയിൽ നടന്ന ഈ കേസിന്റെ വിചാരണയും വിധിയും അതീവ പ്രാധാന്യമർഹിക്കുന്നുണ്ട്. "ഏതൊരു വ്യക്തിക്കും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് അവകാശമുണ്ട്. ഹഥ്റാസിൽ ബലാൽക്കാരം ചെയ്ത് കൊലചെയ്യപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടാനും അത് അന്വേഷിക്കാനും ഒരു പൗരന് അവകാശമില്ലേ? അതെങ്ങനെയാണ് നിയമത്തിന്റെ കണ്ണിൽ കുറ്റകൃത്യമാവുക? " എന്നാണ് പ്രോസിക്യൂഷനോട് കോടതി ചോദിച്ചത്.
ഇതാണ് ഞങ്ങൾ കാണാൻ കാത്തിരുന്നത്..ആരതിക്കൊപ്പമുള്ള ഫോട്ടോയുമായി റോബിൻ
ഭരണഘടനാപരമായ ധാർമ്മികതയ്ക്കും നീതിബോധത്തിനും മുകളിൽ അന്യവിദ്വേഷത്തിന്റെ മുൻവിധികൾ നീതി നിശ്ചയിക്കുന്ന ഫാഷിസത്തിലേക്ക് ഭരണകൂടങ്ങൾ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ, വേട്ടയാടപ്പെടുന്ന ദലിതർക്ക്, ന്യൂനപക്ഷങ്ങൾക്ക്, ജനാധിപത്യവാദികൾക്ക് ഇത്തരം കോടതി വിധികളും നിരീക്ഷണങ്ങളും ഇരുട്ടിലെ നക്ഷത്രങ്ങൾ പോലെ പ്രത്യാശാഭരിതമാണ്. അഭിവാദ്യങ്ങൾ..'












Click it and Unblock the Notifications