Get Updates
Get notified of breaking news, exclusive insights, and must-see stories!

12 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ട് പോയി; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

കോഴിക്കോട്: നവജാത ശിശുവിനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃ മാതാവും അറസ്റ്റില്‍. കോഴിക്കോട് പൂളക്കടവിലാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് നവജാത ശിശുവിനെ ഇവര്‍ തട്ടിക്കൊണ്ടുപോയത്. കുട്ടിക്ക് ആകെ പന്ത്രണ്ട് ദിവസം മാത്രമാണ് പ്രായമുള്ളത്. കുഞ്ഞിനെ ബെംഗളൂരുവിലേക്കാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്.

മലപ്പുറം മങ്കട സ്വദേശിനിയുടെ പരാതിയിലാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോഴിക്കോട് പൂളക്കടവ് സ്വദേശി ആദില്‍, മാതാവ് സാക്കറി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

1

അതേസമയം കുട്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെ ബത്തേരിയില്‍ വെച്ച് കുഞ്ഞിനെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ആദില്‍ നവജാത ശിശുവിനെ കര്‍ണാടകയിലേക്ക് കടത്തി കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുഞ്ഞിന്റെ മാതാവായ ആഷിഖയാണ് തുടര്‍ന്ന് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്.

ഇന്നലെ രാവിലെ പത്തരയോടെയാണ് പൂളക്കടവിലുള്ള വീട്ടില്‍ നിന്ന് ആദിലും സാക്കിറയും കുഞ്ഞുമായി ബെംഗളൂരുവിലേക്ക് കടന്ന് കളഞ്ഞത്. എന്നാല്‍ കൃത്യമായ ഇടപെടലിലൂടെയാണ് ഇവര്‍ അറസ്റ്റിലായത്.

റൊമാന്റിക് ഡേറ്റിന് ഒരുങ്ങുകയാണോ? എങ്കില്‍ ഒരു യാത്ര ബെസ്റ്റാണ്; പങ്കാളിയെയും ഒപ്പം ചേര്‍ത്ത് പോകാന്‍ ഈ സ്ഥലങ്ങള്‍

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ആഷിഖയുടെ പ്രസവം. ആശുപത്രി വാസം കഴിഞ്ഞ് കുഞ്ഞിനെയും കൊണ്ട് പൂളക്കടവിലുള്ള ഭര്‍തൃവീട്ടിലേക്കായിരുന്നു ആഷിഖയെ കൊണ്ടുവന്നത്. എന്നാല്‍ കുഞ്ഞിന്റെ പരിചരണം അടക്കമുള്ള കാര്യങ്ങളില്‍ ആദിലും സാക്കിറയും തമ്മില്‍ വഴക്കുണ്ടായിരുന്നു.

ആഷിഖ കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് പോകാനൊരുങ്ങിയിരുന്നു. പക്ഷേ അപ്പോഴേക്കും ആദിലും മാതാവും കുഞ്ഞിനെ കടത്തി കൊണ്ടുപോവുകയായിരുന്നു. ഇയാളുടെ ജോലി സ്ഥലമാണ് ബെംഗളൂരു. അവിടേക്കാണ് കൊണ്ടുപോകാന്‍ ശ്രമിച്ചത്.

ആദില്‍ കുട്ടിയെ ബെംഗളൂരുവിലേക്ക് കടത്താനായിരിക്കും ശ്രമിക്കുകയെന്ന് പോലീസിന് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കുടുങ്ങുകയായിരുന്നു. വൈകീട്ട് നാലരയോടെ കുഞ്ഞുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രതികളെ ബത്തേരിയില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു.

അതേസമയം കുഞ്ഞിനെ ഇന്ന് രാവിലെ മാതാവിന് കൈമാറി. ആദില്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയായിരുന്നു മുങ്ങിയത്. കെഎസ്ആര്‍ടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളുമെല്ലാം പരിശോധിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+