പ്രളയമെത്തിയത് ഉറങ്ങിക്കിടക്കുമ്പോള്‍; കൂടരഞ്ഞിയില്‍ മരിച്ചത് അഛനും മകനും
കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ കല്പിനിയില്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പെട്ട് മരിച്ചത് അഛനും മകനും. കല്പിനി തയ്യില്‍ തൊടികയില്‍ ഗോപാലന്റെ മകന്‍ പ്രകാശന്‍ (45), പ്രകാശന്റെ മകന്‍ പ്രബിന്‍ (10) എന്നിവരാണ് മരിച്ചത്. ഗോപാലന്‍ (74), മകന്‍ പ്രകാശന്റെ ഭാര്യ ബിന്ദു (40), മക്കളായ പ്രബിന (11), പ്രിയ (ഏഴ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മഴയിൽ തൃശ്ശൂരിൽ വ്യാപക നാശം: പൂമലയില്‍ വീട് തകര്‍ന്ന് 2 മരണം, ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു!
അര്‍ദ്ധരാത്രിക്കു ശേഷമുണ്ടായ ഉരുള്‍പൊട്ടലില്‍ ഗോപാലന്റെ വീടിനു മുകളില്‍ കല്ലും മണ്ണും വന്ന് മൂടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഗോപാലനേയും കുടുംബാംഗങ്ങളെയും പുറത്തെടുത്തത്. പരുക്കേറ്റ പ്രകാശന്റെ രണ്ടു കുട്ടികളെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശക്തമായ മലവെള്ളപാച്ചിലില്‍ മലയോരത്താകെ രൂക്ഷമായ വെള്ളപ്പൊക്കം തുടരുകയാണ്. തിരുവമ്പാടി അങ്ങാടിയില്‍ വെള്ളം കയറി. സംസ്ഥാന പാതയില്‍ അഗസ്ത്യന്‍ മുഴിയില്‍ വെള്ളം കയറി. ദേശീയപാതയില്‍ നെല്ലാങ്കണ്ടി, വാവാട് സെന്റര്‍, താഴെ പടനിലം, വെണ്ണക്കാട് എന്നിവിടങ്ങളില്‍ പൂനൂര്‍ പുഴയില്‍ നിന്ന് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കുറ്റ്യാടിപ്പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ പാറക്കടവ്, പുതുശേരിത്താഴം, ഉള്ള്യേരി എന്നിവിടങ്ങളില്‍ റോഡില്‍ വെള്ളംകയറി. പാറക്കടവില്‍ തോണിയിലാണ് ദീര്‍ഘദൂരയാത്രക്കാരെ ഇരുവശങ്ങളിലുമായി കടത്തിയത്. ഉച്ചയോടെ ഗതാഗതം പുന:സ്ഥാപിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications