കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊയിലാണ്ടിയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി: രണ്ട് പേർ നീന്തി രക്ഷപ്പെട്ടു

Google Oneindia Malayalam News

കോഴിക്കോട്: കൊയിലാണ്ടിയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. ഉരുപുണ്യകാവ് പാലക്കുളം കടലിലാണ് സംഭവം. മുത്തായത്ത് കോളനി ഷിഹാബിനേയാണ് (27) കാണാതായത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയയിരുന്നു അപകടം. ഷിഹാബ് ഉള്‍പ്പടെ മൂന്നു പേരായിരുന്നു ചെറു തോണിയില്‍ കടലിലേക്ക് പോയത്. മീന്‍ പിടിക്കുന്നതിനിടെ ശക്തമായ തിരമാലയില്‍ അകപ്പെട്ട് തോണി തലകീഴായി മറിയുകയായിരുന്നു. രണ്ടു പേര് നീന്തി കരയ്ക്ക് കയറിയെങ്കിലും ഷിഹാബിനെ കണ്ടെത്താന്‍ സാധിച്ചില്ല. നന്തി കടലൂർ സ്വദേശികളായ സമദും ഷിമിത്തുമാണ് രക്ഷപെട്ടത്.

koyilandy-1

പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തില്‍ പങ്കാളികളാവുന്നുണ്ട്. ഒൻപതു മണിയോടെയാണ് തങ്ങൾക്കു വിവരം ലഭിച്ചതെന്നും, ഉടനെ തന്നെ സംഭവ സ്ഥലത്തെത്തുകയും തിരച്ചിൽ ആരംഭിച്ചതായും അഗ്നിശമന സേന അറിയിച്ചു. കോസ്റ്റ് ഗാർഡും തിരച്ചിലിനായി സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

എന്തുകൊണ്ട് ഈ കേസില്‍ മാത്രം വെളിപ്പെടുത്തല്‍; ലക്ഷ്യം ദിലീപിനെ വെള്ള പൂശലോ: സംശയങ്ങള്‍ നിരവധിഎന്തുകൊണ്ട് ഈ കേസില്‍ മാത്രം വെളിപ്പെടുത്തല്‍; ലക്ഷ്യം ദിലീപിനെ വെള്ള പൂശലോ: സംശയങ്ങള്‍ നിരവധി

മീന്‍ പിടിക്കുന്നതിനിടയിൽ പെട്ടെന്ന് കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകുകയായിരുന്നു. കൂറ്റൻ തിരയിൽപ്പെട്ട് ഇവരുടെ തോണി മറിഞ്ഞതാണെന്നാണ് സംഭവ സ്ഥലത്തു നിന്ന് മത്സ്യ തൊഴിലാളികൾ വ്യക്തമാക്കുന്നത്. ആറുമണിയോടെയായിരുന്നു മൂവരും കൂടെ കടലിൽ പോയത്, ഒൻപത് മണിയോടെ വള്ളം മുങ്ങി അപകടം സംഭവിച്ചതായി ഞങ്ങൾക്ക് വിവരം ലഭിക്കുകയായിരുന്നു'. 'തിരമാലകൾ ആഞ്ഞടിക്കുന്നുണ്ട്, നല്ല കാറ്റുമുണ്ടായിരുന്നു ഇന്ന്' രക്ഷാപ്രവർത്തനം നടത്തുന്ന മൽസ്യത്തൊഴിലാളികളെ ഉദ്ധരിച്ച് പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

അച്ഛന്റെ കൈപിടിച്ച് മീനൂട്ടി: മിഴിവേകി ഫ്‌ളോറല്‍ അനാര്‍ക്കലിയും, മീനാക്ഷി ദിലീപിന്റെ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

Kozhikode
English summary
Fisherman goes missing after boat capsizes at Koyilandy: Two men swim to safety
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X