പീഡനത്തിന് ഇരയായ പെണ്‍കുട്ടി ബാത്ത് റൂമില്‍ പ്രസവിച്ചു; പ്രതിക്ക് ജീവിതകാലം മൊത്തം തടവ് ശിക്ഷ
കോഴിക്കോട്: പ്രണയം നടിച്ച് പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്തി പീഡിപ്പിച്ചു എന്ന കേസില്‍ പ്രതിക്ക് ജീവിത കാലം മൊത്തം തടവ് ശിക്ഷ വിധിച്ച് കോടതി. പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലാണ് പോക്‌സോ കോടതിയുടെ വിധി. കോഴിക്കോട് കപ്പക്കല്‍ സ്വദേശി ഹര്‍ഷാദ് (29) ആണ് ശിക്ഷിക്കപ്പെട്ടത്. പ്രതിക്ക് വിവിധ വകുപ്പുകള്‍ പ്രകാരം 27 വര്‍ഷം തടവ് ശിക്ഷയും ജഡ്ജി സിആര്‍ ദിനേഷ് വിധിച്ചു. 1.60 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പ്രതി ഈ തുക അടച്ചാല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി മുഖേന പണം പെണ്‍കുട്ടിക്ക് കൈമാറും. പീഡനവും ഗര്‍ഭവും കാരണം പെണ്‍കുട്ടി നേരിട്ട മാനസിക ആഘാതത്തിനാണ് നഷ്ടപരിഹാരം എന്ന് കോടതി വ്യക്തമാക്കി.
സ്‌കൂളുകള്‍ക്ക് മുമ്പില്‍ പതിവായി എത്തി പെണ്‍കുട്ടികളെ പ്രണയം നടിച്ച് വലയിലാക്കുന്നത് പ്രതിയുടെ ശീലമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മെഡിക്കല്‍ കോളജ് പോലീസും പ്രതിക്കെതിരെ സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയം ചോദിച്ചറിഞ്ഞ് എത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. ബാത്ത് റൂമിലായിരുന്നു പ്രസവം. ഇതോടെയാണ് വീട്ടുകാര്‍ അറിഞ്ഞത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ വിവരം പോലീസിന് കൈമാറി. കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ടു ദിവസത്തിനകം തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. പോക്‌സോ കേസായതിനാല്‍ ജാമ്യം ലഭിച്ചില്ല. 90 ദിവസത്തിനകം തന്നെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഡിഎന്‍എ പരിശോധനാ ഫലം ഉള്‍പ്പെടെ എല്ലാ രേഖകളും കുറ്റപത്രത്തിനൊപ്പം അന്വേഷണ സംഘം ഹാജരാക്കിയിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് വിചാരണ തുടങ്ങിയത്. വെള്ളയില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജി ഗോപകുമാറാണ് കേസ് അന്വേഷിച്ചത്. ഇരയായ പെണ്‍കുട്ടി ഉള്‍പ്പെടെ 52 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. കൊവിഡ് വ്യാപനത്തിനിടെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പല കേസുകളിലും അന്വേഷണം നിലയ്ക്കുന്ന സാഹചര്യമായിരുന്നു അത്. കോടതികളില്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും കൃത്യമായ സമയത്തിനുള്ളില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാനും പ്രതിയെ രക്ഷപ്പെടാന്‍ അനുവദിക്കാതിരുന്നതും പോലീസിന്റെ മികവായി വിലയിരുത്തുന്നു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ സുനില്‍ കുമാര്‍ ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?












Click it and Unblock the Notifications