തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയ അഷ്റഫിനെ കണ്ടെത്തി: പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമെന്ന് സൂചന
കോഴിക്കോട്: കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ കൊയിലാണ്ടിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി അഷ്റഫിനെ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ കുന്ദമംഗലത്തെ റോഡ് സൈഡില്‍ അഷ്റഫിനെ ഇറക്കി വിടുകയായിരുന്നു. ശരീരത്തിലുടനീളം പരിക്കുകള്‍ പറ്റിയിട്ടുള്ള അഷ്റഫിനെ പൊലീസെത്തി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കാല്‍ ഒടിഞ്ഞ നിലയിലാണ്. ശശീരത്തിലുടനീളം ബ്ലേഡ് കൊണ്ട് മുറിവേറ്റ പാടുകളുണ്ട്. തട്ടിക്കൊണ്ട് പോയ സംഘം ഇയാളെ ക്രൂരമായി മര്‍ദിച്ചിരുന്നു.
കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടില്‍ നിന്നും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു ഇയാലെ തട്ടിക്കൊണ്ട് പോയത്. മാവൂരിലെ തടിമില്ലിലാണ് അഷ്റഫിനെ പാര്‍പ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ നില പരിശോധിച്ചതിന് ശേഷം അഷ്റഫിനെ കൊയിലാണ്ടിയിലേക്ക് കൊണ്ടുപോവും. കൊടുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ സൂചന.

വീടിനെ അപകടത്തിലാക്കി ചാഞ്ഞ് മരം, രക്ഷയ്ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍- ചിത്രങ്ങളിലൂടെ
റൂറല്‍ എസ്പി ഡോ. ശ്രീനിവാസ് ഐപിഎസ് കൊയിലാണ്ടിയില്‍ ക്യാമ്പ് ചെയ്തുകൊണ്ടാണ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത്. വടകര ഡിവൈഎസ്പി ഷെരീഫിനായിരുന്നു അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസ്, കൊയിലാണ്ടി സിഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിച്ച് വരികയാണ്. ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് കൊയിലാണ്ടി ഊരള്ളൂര്‍ മാതോത്ത് മീത്തൽ അഷ്‌റഫിനെ കാറിലെത്തിയ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. ന്നരമാസം മുന്‍പ് വിദേശത്തുനിന്നെത്തിയ ഇയാള്‍ സ്വര്‍ണക്കടത്തില്‍ കാരിയറായി പ്രവര്‍ത്തിച്ചിരുന്നതായാണ് പൊലീസിന് ലഭിക്കുന്ന സൂചന.
കയ്യിൽ പുതിയ ടാറ്റു, വൈറലായി പ്രേക്ഷകരുടെ പ്രിയ ബിഗ് ബോസ് തരാം ഡിംപൽ ഭാൽ












Click it and Unblock the Notifications