പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം: മനുഷ്യാവകാശ കമ്മീഷനില്‍ മറുപടിയുമായി സര്‍ക്കാര്‍
കോഴിക്കോട്: പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ശാസ്ത്രീയ അന്വേഷണം നടത്തുന്നതിന് ഒരു വിദഗ്ദ്ധ സമിതിയെ ഓഗസ്റ്റ് അവസാനം ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. വിദഗ്ദ്ധ സമിതിയുടെ തീരുമാനം വരുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ ഒരു നിഗമനത്തിലെത്തുന്നത് അകാലത്തിലാകുമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് പറഞ്ഞു.
സെന്‍ട്രല്‍ ലാബിന്റെ ഗുണനിലവാര സര്‍ട്ടിഫിക്കേറ്റില്ലാത്ത പേവിഷബാധ പ്രതിരോധ വാക്സിന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോര്പ്പറേഷന് സംഭരിച്ച് വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് അംഗീകൃത ലാബിന്റെ പരിശോധനാ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആന്റീ റാബീസ് ( Equine Anti Rabies Immunoglobulin Vaccine) പോലുള്ള മരുന്നുകള്‍ക്ക് ഗുണനിലവാര സര്‍ട്ടിഫിക്കേറ്റ് ഉണ്ടാകാറില്ല. പേവിഷബാധക്കുള്ള മരുന്നു വിതരണം നടത്താന്‍ കോര്പ്പറേഷന് ഏല്‍പ്പിച്ചിരിക്കുന്ന വിന്‍സ് ബയോ പ്രോഡക്റ്റ്സ് ലിമിറ്റഡ് വിതരണം ചെയ്യുന്ന മരുന്നിന് വിപണന നിരോധനം നിലവിലില്ല. മരുന്നുകള്‍ക്ക് പണം നല്‍കുന്നതിന് മുമ്പ് കേന്ദ്ര ഡ്രഗ്സ് ലാബിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.
കൈയ്യില്‍ കാശ് കുറവാണോ? എന്തിന് പേടിക്കണം; ഈ 5 സ്ഥലങ്ങളില്‍ ആര്‍ക്കും പോകാം: ട്രിപ്പ് ഉറപ്പിച്ചോളൂ!!
കഴിഞ്ഞ വര്‍ഷങ്ങളില്‍ പേവിഷബാധക്കുള്ള മരുന്നുകളുടെ ഉപഭോഗം വര്‍ധിച്ച സാഹചര്യത്തില്‍ വിന്‍സ് ലിമിറ്റഡിന് 2015-20 വരെ സെന്‍ട്രല്‍ ഡ്രഗ്സ് ലാബിന്റെ അംഗീകാരത്തിന് ഇളവ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്രസര്‍ക്കാരിന്റെയും മറ്റ് ഏജന്‍സികളുടെയും സര്‍ക്കുലറിന്റെയും അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലും സര്‍ട്ടിഫിക്കേഷനില്‍ ഇളവ് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കാനുള്ള കാലതാമസവും മരുന്നുകളുടെ അനിവാര്യതയുമാണ് സര്‍ട്ടിഫിക്കേറ്റ് ഒഴിവാക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരം രോഗങ്ങളുടെ ഉറവിടമാകരുതെന്ന് മനുഷ്യാവകാശ കമ്മീഷന് വാക്കാല്‍ നിര്‍ദേശിച്ചിരുന്നു.. ആശുപത്രി പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും കമ്മീഷന് അംഗം കെ ബൈജുനാഥ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്കി. മെഡിക്കല്‍ കോളേജി ആശുപത്രിയെ കുറിച്ചുള്ള പരാതികള്‍ പെരുകിയപ്പോഴായിരുന്നു കമ്മീഷന്റെ ഇടപെടല്‍.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ കമ്മീഷനില്‍ ലഭ്യമാക്കിയ ചില ദ്യശ്യങ്ങളാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാരണമായത്. ആശുപത്രി മാലിന്യങ്ങളും മലിനജലവും തളംകെട്ടി കിടക്കുന്ന സ്ഥലത്താണ് ആംബുലന്‍സ് മൃതദേഹം ഏറ്റുവാങ്ങാന്‍ വേണ്ടി നിര്‍ത്തിയിട്ടിരുന്നത്. മാലിന്യങ്ങള്ക്കിടിലൂടെയാണ് സ്ട്രച്ചറില്‍ മൃതശരീരം ആംബുലന്‍സിലേക്ക് എത്തിക്കുന്നത്. ഇതെല്ലാം കേസിന് ആധാരമായിരുന്നു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications