ശിരോവസ്ത്രത്തിന് വിലക്ക്: പ്രൊവിഡന്‍സ് സ്കൂളിനെതിരെ പരാതിയുമായി വിദ്യാർത്ഥിയും രക്ഷിതാവും
കോഴിക്കോട്: നഗരത്തിലെ പ്രശസ്ത സ്കൂളായ പ്രൊവിഡന്‍സ് ഗേള്‍സ് ഹയർ സെക്കന്‍ഡറി സ്കൂളില്‍ ശിരോവസ്ത്രത്തിന് വിലക്കെന്ന് പരാതി. പ്ലസ് വണ്‍ പ്രവേശനത്തിന് എത്തിയ വിദ്യാർത്ഥിനിയോടാണ് ശിരോവസ്ത്രം അനുവദിക്കില്ലെന്ന് പറഞ്ഞതെന്നാണ് കുട്ടിയുടെ പിതാവ് മുസ്തഫ വ്യക്തമാക്കുന്നത്. ഷാള്‍ പോലും അനുവദിക്കില്ല, തട്ടം ഇടാന്‍ പറ്റില്ല എന്നാണ് പറഞ്ഞത്. പ്രിന്‍സിപ്പലിനോട് ചോദിച്ചപ്പോള്‍ 'അതേ.. തട്ടം ഇടാന്‍ പറ്റില്ല ഇവിടെ നിയമം അങ്ങനെയാണ്. നിങ്ങള്‍ക്ക് സൌകര്യമുണ്ടെങ്കില്‍ ഇവിടെ ചേർത്താല്‍ മതി'-എന്നായിരുന്നു മറുപടിയെന്നും മുസ്തഫ പറയുന്നു.

ഷാള്‍, ലെഗ്ഗിന്‍സ് എന്നിവ ഉപയോഗിക്കരുതെന്നും അധ്യാപിക വ്യക്തമാക്കിയെന്ന് വിദ്യാർത്ഥിനിയും പറയുന്നു. തട്ടമിടാതെ ഒരു സ്കൂളിലും പഠിക്കാന്‍ കഴിയില്ലെന്നും വിദ്യാർത്ഥിനി വ്യക്തമാക്കുന്നു. ചില കുട്ടികള്‍ക്ക് മാത്രമായി യുണിഫോമില്‍ മാറ്റം വരുത്താനാകില്ലെന്നും പ്രിന്‍സിപ്പല്‍ ഡോ സില്‍വി ആന്റണി വ്യക്തമാക്കി. സ്കൂള്‍ യൂണിഫോമില്‍ ശിരോവസ്ത്രമില്ലെന്നും അധ്യാപിക വിശദീകരിച്ചു.
സ്കൂളില്‍ താത്കാലിക അഡ്മിഷന്‍ എടുത്ത വിദ്യാർത്ഥിനി സ്കൂള്‍ മാറാനുള്ള ശ്രമത്തിലാണ്. ശിരോ വസ്ത്രത്തിന് അനുവാദം നല്‍കാത്തതിന്റെ പേരില്‍ ഇത് ആദ്യമായല്ല പ്രൊവിഡന്‍സ് സ്കൂളിനെതിരെ ഉയരുന്നത്.
അമൃതയെ ചേർത്ത് നിർത്തി ചുംബിച്ച് ഗോപി സുന്ദർ; ഇതാണോ ഓണസമ്മാനമെന്ന് ആരാധകർ, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications