പരീക്ഷ എഴുതാത്തവര്‍ക്ക് ബിരുദം: ആരോഗ്യ സര്‍വ്വകലാശാല അഴിമതിയുടെ കേന്ദ്രം: കെ സുരേന്ദ്രന്‍
കോഴിക്കോട്: ഗവ.ആയുര്‍വേദ കോളജില്‍ രണ്ടാം വര്‍ഷ പരീക്ഷ ജയിക്കാത്തവര്‍ക്ക് ആയുര്‍വേദ ഡോക്ടര്‍ ബിരുദം നല്‍കിയത് ആരോഗ്യ സര്‍വ്വകലാശാല അഴിമതിയുടെ കേന്ദ്രമായതു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എസ്എഫ്‌ഐ നേതൃത്വം നല്‍കിയ പട്ടിക അനുസരിച്ചാണ് ബിരുദം നല്‍കിയതെന്ന കോളേജിന്റെ വാദം ലജ്ജാകരമാണ്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല സിപിഎമ്മിന്റെയും പോഷക സംഘടനകളുടേയും നിയന്ത്രണത്തിലാണെന്നതിന്റെ ഉദ്ദാഹരണമാണ് ആയുര്‍വേദ കോളേജിന്റെ മറവില്‍ നടന്ന സംഭവം. ഇത്തരം നിയമവിരുദ്ധ കാര്യങ്ങളെ എതിര്‍ക്കുന്നതുകൊണ്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രിയും സര്‍ക്കാരും എതിര്‍ക്കുന്നത്.

ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിഞ്ഞു കൊണ്ടാണ് ആരോഗ്യസര്‍വ്വകലാശാലയില്‍ അഴിമതി നടക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് തിരിച്ചുവാങ്ങിയത് കൊണ്ട് കാര്യമില്ല, കുറ്റക്കാര്‍ക്കെതിരെ നടപടിയാണ് വേണ്ടത്. ഭരിക്കുന്ന സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ സത്യം തെളിയുകയുള്ളൂ.
ആരോഗ്യവകുപ്പും ആരോഗ്യ സര്‍വ്വകലാശാലയും കോളേജ് അധികൃതരും ചേര്‍ന്ന് നടത്തിയ അഴിമതിയാണിത്. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് അഴിമതിയും സ്വജനപക്ഷപാതവും മാര്‍കിസ്റ്റ് വല്‍ക്കരണവുമാണ് നടക്കുന്നത്. കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കെതിരെ ബിജെപി പ്രക്ഷോഭം തുടരുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
അതേസമയം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തന ഫണ്ട് ശേഖരണാര്‍ഥം നടത്തിയ ദോത്തി ചലഞ്ചില്‍ പങ്കാളികയാവര്‍ക്ക് ഗിഫ്റ്റായി നല്‍കുന്ന ദോത്തിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് നല്‍കി കോഴിക്കോട് ജില്ലയില്‍ നിര്‍വ്വഹിച്ചു.
ജനറല്‍ സെക്രട്ടറി പികെ ഫിറോസ്, ട്രഷറര്‍ പി.ഇസ്മായില്‍ വയനാട്, വൈസ് പ്രസിഡന്റുമാരായ ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്‌റഫ് എടനീര്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, ടി.പി.എം ജിഷാന്‍ എന്നിവര്‍ സന്നിഹിതരായി.
സംസ്ഥാന കമ്മിറ്റിയുടെ ഫണ്ട് ശേഖരണാര്‍ത്ഥം ഒക്ടോബര്‍ 10മുതല്‍ 30 വരെയായിരുന്നു ദോത്തി ചലഞ്ച് നടത്തിയിരുന്നത്. ദോത്തി ചലഞ്ചില്‍ പങ്കാളികളായവര്‍ക്ക് സംസ്ഥാന കമ്മിറ്റി നല്‍കുന്ന ഗിഫ്റ്റായ ദോത്തി ഡിസംബര്‍, ജനുവരി മാസങ്ങളിലായി പ്രവര്‍ത്തകര്‍ എത്തിച്ചു കൊടുക്കും.
ഡിസംബര്‍ 25മുതല്‍ 30വരെ മലപ്പുറം ജില്ലയിലും, 31 മുതല്‍ ജനുവരി 5വരെ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലും, 7മുതല്‍ 10വരെ കോഴിക്കോട് ജില്ലയിലും, 13ന് പാലക്കാട്, വയനാട് ജില്ലകളിലും, 15മുതല്‍ മറ്റ് ജില്ലകളിലും വിതരണം പൂര്‍ത്തിയാക്കും. ദോത്തി ചലഞ്ച് വിജയിപ്പിച്ചത് പോലെ ദോത്തി വിതരണവും സമയബന്ധിതമായും കുറ്റമറ്റ രീതിയിലും നടത്താന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.












Click it and Unblock the Notifications