കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വന്യമൃഗ ശല്യം രൂക്ഷം, താമരശ്ശേരിയില്‍ കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു, പ്രതിഷേധം

Google Oneindia Malayalam News

കോഴിക്കോട്: മലയോര മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്നു. താമരശ്ശേരി കട്ടിപ്പാറയിലാണ് ഏറ്റവും പുതിയ ദാരുണ സംഭവമുണ്ടായിരിക്കുന്നത്. ഇവിടെ കാട്ടുപന്നി ഇടിച്ച് ട്ടോ മറിഞ്ഞ് റഷീദ് എന്നയാള്‍ മരിച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് താമരശ്ശേരിയില്‍ നടന്നത്. റഷീദിന്റെ മൃതദേഹവുമായി താമരശ്ശേരി റെയ്ഞ്ച് ഓഫീസിന് മുന്നിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. അതേസമയം തുടര്‍ച്ചയായി വന്യമൃഗങ്ങള്‍ റോഡിലേക്ക് ഇറങ്ങുന്നതും നാട്ടുകാര്‍ക്ക് പ്രശ്‌നമായി മാറുന്നതും അടുത്തിടെ വര്‍ധിച്ചിരിക്കുകയാണ്. ഇതില്‍ നാട്ടുകാരാകെ രോഷത്തിലാണ്.

മമതയോട് നോ പറഞ്ഞ് ശിവസേന, ഉദ്ധവ് കോണ്‍ഗ്രസിനൊപ്പം, പുതിയ സഖ്യം തൃണമൂലില്ലാതെ കരുത്താവുന്നുമമതയോട് നോ പറഞ്ഞ് ശിവസേന, ഉദ്ധവ് കോണ്‍ഗ്രസിനൊപ്പം, പുതിയ സഖ്യം തൃണമൂലില്ലാതെ കരുത്താവുന്നു

1

അതേസമയം കര്‍ഷകര്‍ റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്. താമരശ്ശേരി വനം റേഞ്ച് ഓഫീസിന് മുന്നിലാണ് ഇവരുടെ പ്രതിഷേധം. ഇതേ തുടര്‍ന്ന് താമരശ്ശേരി-കൊയിലാണ്ടി റോഡില്‍ ഗതാഗത തടസ്സം രൂപപ്പെട്ടിരുന്നു. ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങേവയാണ് റഷീദിന്റെ ഓട്ടോയില്‍ കാട്ടുപന്നി ഇടിച്ചത്. ഓട്ടോയില്‍ നിന്ന് റഷീദ് ഇതോടെ തെറിച്ച് വീണു. ഗുരുതരമായി അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ട് മാസത്തോളമാണ് അദ്ദേഹത്തിന് ചികിത്സ നല്‍കേണ്ടി വന്നു. എന്നാല്‍ രക്ഷിക്കാനായില്ല. മരണത്തിന് കീഴടങ്ങുകയായിരുന്നു ഇതിന് ശേഷം പ്രതിസന്ധികള്‍ പലതും വന്നതോടെ നാട്ടുകാര്‍ ആകെ രോഷത്തിലായിരുന്നു.

അപേക്ഷ നല്‍കിയിട്ടും കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല. അതിന് റഷീദിന്റെ കുടുംബത്തെ പരിഹസിച്ച് പറഞ്ഞ് വിടുകയും ചെയ്തു. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബമാണെങ്കിലും നഷ്ടപരിഹാരത്തേക്കാള്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള പരിഹാസവും അവഗണനയുമാണ് ഇവരെ പ്രതിഷേധവുമായി തെരുവിലേക്ക് ഇറക്കിയത്. അതേസമയം അധികൃതര്‍ ഇപ്പോഴും സാമ്പത്തിക സഹായത്തിന്റെ കാര്യത്തില്‍ ഉറപ്പൊന്നും നല്‍കിയിട്ടില്ല. അയല്‍ ജില്ലയായ വയനാട്ടിലും കാര്യങ്ങള്‍ സമാന അവസ്ഥയിലാണ്. മതില്‍ ചാടിക്കടന്ന് കാട്ടാനയും കടുവയും ബത്തേരി ടൗണിലേക്ക് വരുന്നുണ്ട്.

കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം ബത്തേരി-പുല്‍പ്പള്ളി റോഡില്‍ വനാതിര്‍ത്തിക്ക് സമീപം വനംവകുപ്പ് സ്ഥാപിച്ച് കന്മതില്‍ ചാടിക്കടന്നാണ് കാട്ടാനയും കടുവയുമെല്ലാം നാട്ടിലേക്ക് ഇറങ്ങുന്നത്.ഒരാഴ്ച്ചക്കിടെ മൂന്ന്് തവണയാണ് ഇവിടെ ആന മതില്‍ ചാടിയെത്തിയത്. വ്യാഴാഴ്ച്ച രാത്രി എത്തിയത് കടുവയാണ്. മതില്‍ ചാടി നേരെ ആനയെത്തുന്നത് പുല്‍പ്പള്ളി റോഡിലേക്കാണ്. വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും വലിയ നാശനഷ്ടമൊന്നും ആന ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ ഇതുവഴി യാത്ര ചെയ്യുന്നവര്‍ക്കാണ് മൃഗങ്ങളുടെ വരവ് വലിയ ഭീഷണിയാവുക. രാത്രി യാത്ര അടക്കം ആളുകള്‍ക്ക് വലിയ അപകടത്തിന് വഴിയൊരുക്കും.

വനംവകുപ്പാണെങ്കില്‍ കൃത്യമായൊരു പരിഹാരം ഇതിന് നല്‍കുന്നുമില്ല. രണ്ട് ദിവസം മുമ്പ് ആന പുല്‍പ്പള്ളി റോഡിലൂടെ കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്തേക്ക് നടന്നുവരുന്നതിനിടെ ഒരു ബൈക്ക് യാത്രികന്‍ മുന്നില്‍പ്പെട്ട് പോയിരുന്നു. ഇയാളുടെ ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞു. ഇയാള്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ആന ആക്രമിച്ചിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമാകുമായിരുന്നു. സ്ഥിരമായി വലിയൊരു കൊമ്പനാന തന്നെ മതില്‍ ചാടിയെത്തുന്നുണ്ട്. വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയം ഇതിന് അടുത്താണ്. എന്നാല്‍ വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങിയിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുന്നില്ല. പ്രദേശവാസികള്‍ തന്നെയാണ് ആനയെ തുരത്തി വിട്ടത്.

അതേസമയം രാത്രി റോഡരികില്‍ ആന നിന്നാല്‍ കാണാന്‍ പോലും നാട്ടുകാര്‍ക്ക് സാധിക്കില്ല. ഈ ഭാഗത്ത് തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കാത്തത് കൊണ്ട് വെളിച്ചം കുറവാണ്. തൊട്ടടുത്തെത്തുമ്പോള്‍ മാത്രമാണ് പലരും ആനയെ കാണുക. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. മതിലിന് ഉയരം കുറഞ്ഞ ഭാഗമുണ്ട്. അവിടെ വെച്ചാണ് ആന മതില്‍ ചാടിക്കടക്കുന്നത്. ഈ ഭാഗത്ത് മതിലിന്റെ ഉയരം വര്‍ധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. കടുവ രാത്രി പന്ത്രണ്ട മണിയോടെ റോഡ് മറികടന്ന് പോകുന്നത് യാത്രക്കാര്‍ കണ്ടു. നാട്ടുകാര്‍ പരിശോധനയിലാണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. നേരത്തെ ഇവിടെ ആടുകളെയും കടുവ കൊന്നിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിക്ക് സമനില തെറ്റിയോ? കുട്ടികളെ കാണിക്കരുത്, സദാചാരം തകരില്ലെന്ന് മനോജ് കുമാര്‍ലിജോ ജോസ് പെല്ലിശ്ശേരിക്ക് സമനില തെറ്റിയോ? കുട്ടികളെ കാണിക്കരുത്, സദാചാരം തകരില്ലെന്ന് മനോജ് കുമാര്‍

Kozhikode
English summary
heavy protest in thamarassery over an autorikshaw driver killed in wild pig attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X