Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴ: കോഴിക്കോട്ട് വ്യാഴാഴ്ച മരിച്ചത് ആറു പേർ, മരണപെട്ടവരിൽ രണ്ട് കുട്ടികളും!

കോഴിക്കോട്: കനത്ത മഴയില്‍ വ്യാഴാഴ്ച കോഴിക്കോട് ജില്ലയില്‍ മരിച്ചത് ആറു പേര്‍. ഇതില്‍ ഒരു കുട്ടി മലപ്പുറം സ്വദേശിയാണ്. മാവൂർ ഊര്‍ക്കടവിൽ വീടിന്റെ മതില്‍ ഇടിഞ്ഞ് വീണ് രണ്ടു കുട്ടികള്‍ മരിച്ചു. കൊടുവള്ളി കരുവംപൊയില്‍ മുഹമ്മദ് സമ്മാന്റെ മകള്‍ ഫാത്തിമ തന്‍ഹ, പെരുമണ്ണ മുണ്ടുപാലം തോന്നിക്കല്‍ മുഹമ്മദിന്റെ മകന്‍ റസ്‌നാസ് എന്നിവരാണ് മരിച്ചത്.

മഴയിൽ തൃശ്ശൂരിൽ വ്യാപക നാശം: പൂമലയില്‍ വീട് തകര്‍ന്ന് 2 മരണം, ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു!

കൂടരഞ്ഞിയില്‍ ഉരുള്‍പൊട്ടി പ്രകാശന്‍, പ്രവീണ്‍ എന്നിവര്‍ മരിച്ചു. ശിവപുരത്ത് തോട്ടില്‍ വീണ് ഒഴുക്കില്‍ പെട്ട് കാണാതായ ഈയാട് ചേലത്തൂര്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് യാസിന്റെ (7) മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കിട്ടിയത്.

Prakasan

ദുരന്തനിവാരണത്തിന് ജില്ലയില്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ബിജു, ജില്ലാ കലക്റ്റർ എന്നിവരുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തിര യോഗം ചേര്‍ന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തി. ജില്ലയില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നു:

കക്ടറേറ് -0495-2371002

കോഴിക്കോട് -0495-2372966

താമരശ്ശേരി -0495-2223088

കൊയിലാണ്ടി -0496-2620235

വടകര -0496-2522361

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിര സജ്ജീകരണം ഒരുക്കുന്നതിന് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം.

ആവശ്യമായ ബോട്ടുകളും മറ്റ് സന്നാഹങ്ങളും ഒരുക്കല്‍:

ടി ജനില്‍ കുമാര്‍- എ.ഡി.എം -8547616013



ഐസൊലേറ്റഡ് കോളര്‍ സംവിധാനം

വിപിന്‍ സീനിയര്‍ സൂപ്രണ്ട്,

ഇന്‍സ്പെക്ഷന്‍ - 9447292984

ധന്യ - 8281527151



വാഹന സൗകര്യം ലഭ്യമാക്കല്‍

മണി, ജൂനിയര്‍ സൂപ്രണ്ട് -9446841194

ജലീല്‍, ക്ലര്‍ക്ക് -8113900224

ക്യാമ്പിലേക്കാവശ്യമായ സാധനങ്ങള്‍ അനുവദിക്കല്‍

നിജീഷ് പി എ ടു കളക്ടര്‍ 9446477818

നാസര്‍ - 9745743545

(ക്യാമ്പുകളിലേക്കാവശ്യമായ സാധനങ്ങള്‍ കളക്ഷന്‍ സെന്ററില്‍ നിന്ന് ശേഖരിച്ച് ക്യാമ്പുകളില്‍ എത്തിക്കല്‍)

മെഡിക്കല്‍ മാനേജ്മെന്റ്

ഡോ. നവീന്‍ - 8281863442

(ക്യാമ്പുകളിലേക്കാവശ്യമായ ആംബുലന്‍സ്, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കല്‍)



കുടിവെളള വിതരണം

വാട്ടര്‍ ടാങ്കുകള്‍ ലഭ്യമല്ലാത്ത ക്യാമ്പുകളില്‍ വില്ലേജുകളില്‍ സ്ഥാപിച്ചിട്ടുളള വാട്ടര്‍ കിയോസ്‌കുകള്‍ ക്യാമ്പുകളിലേക്ക് മാറ്റേണ്ടതും ആയതില്‍ വാട്ടര്‍ അതോറിറ്റിയുടെ സോഴ്സില്‍ നിന്നും ടാങ്കര്‍ ലോറി മുഖേന കുടിവെളളം നിറയ്ക്കേണ്ടതുമാണ്.

ആനന്ദ് കുമാര്‍, ജെ.എസ് - 8089428478

ഗീത, സീനിയര്‍ ക്ലാര്‍ക്ക് - 9544244428

ഡി.ഡി.പി - 9400501691

അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റല്‍

മധു എസ്.എസ്, ആര്‍.ഡി.ഒ - 9496268149

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+