കളക്ടറുടെ ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥനെതിരെ നടപടിക്ക് മനുഷ്യാവകാശ കമ്മീഷന്
കോഴിക്കോട്: പൊതുവഴിയില്‍ സ്വകാര്യ വ്യക്തി സൃഷ്ടിച്ച തടസം നീക്കാന്‍ 2016 ല്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടും ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ ആര്.ഡി.ഒ.ഓഫീസിലെ ഉദ്യോഗസ്ഥന് ഒത്തുകളിച്ചെന്ന പരാതിയില്‍ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് അനാവശ്യ കാലതാമസം ഉണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കാന്‍ കാലതാമസം ഉണ്ടായതായി കമ്മീഷന് വിലയിരുത്തി.
റോഡിലെ തടസം നീക്കുന്ന കാര്യത്തില്‍ ഒരു മാസത്തിനകം നടപടി സ്വീകരിച്ച് കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.കോഴിക്കോട് സബ് കളക്ടര്‍ / ആര്‍ഡിഒ ക്കാണ് കമ്മീഷന് ഉത്തരവ് നല്‍കിയത്. കുതിരവട്ടം പട്ടേരി സ്വദേശി പ്രജിത് രാജ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

പരാതിക്കാരന് നിര്‍മ്മിക്കുന്ന വീട്ടിലേക്കുള്ള വഴിയില്‍ അബ്ദുള്‍ റഹ്മാന് എന്നയാളാണ് റോഡില്‍ കല്ലുകള്‍ കൂട്ടിയി ട്ട് പണിക്ക് തടസം സൃഷ്ടിച്ചത്. അഞ്ചു വീട്ടുകാര്‍ക്കാണ് യാത്രാ തടസം ഉണ്ടായിരിക്കുന്നത്.
2016 ഒക്ടോബര്‍ 20 ന് തടസ്സം നീക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടും നടപടിയുണ്ടായില്ല. റോഡിലെ തടസം കാരണം വീടുപണി മുടങ്ങി. ആര്.ഡി.ഒ. ഓഫീസിലെ ഒരു ക്ലാര്‍ക്കാണ് ഉത്തരവ്. നടപ്പിലാക്കാത്തതെന്ന് പരാതിയില്‍ പറയുന്നു.കോഴിക്കോട് സബ്കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം
കല്ലുകള്‍ എടുത്തു മാറ്റി തടസം നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപ്പാക്കിയില്ല. പോലീസ് സഹായത്തോടെ കല്ലുകള്‍ നീക്കാന്‍ ജില്ലാ കളകടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തഹസില്‍ദാര്‍ക്ക് നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ജില്ലയില്‍ ദേശീയപാതയിലെ മൂരാട് പുതിയ പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 25 വരെ പാലം വഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി വാഹന ഗതാഗതം നിയന്ത്രിക്കണമെന്ന എന്‍എച്ച്എഐയുടെ ആവശ്യപ്രകാരമാണ് തീരുമാനം. യാത്ര സുഗമമാക്കാന്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ദിശാ ബോര്‍ഡുകളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കണം.
കൂടുതല്‍ തൊഴിലാളികളെയും യന്ത്രസാമഗ്രികളും പ്രയോജനപ്പെടുത്തി സമയബന്ധിതമായി പാലം പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പാലത്തിന്റെ സ്ഥിരതയും മറ്റ് സാങ്കേതിക വിശദാംശങ്ങളും എന്‍എച്ച്എഐയും ബന്ധപ്പെട്ട കരാറുകാരനും ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി തലശ്ശേരിയില്‍ നിന്ന് കോഴിക്കോടേക്ക് വരുന്ന ചരക്ക് വാഹനങ്ങള്‍ പെരിങ്ങത്തൂര്‍ - നാദാപുരം - കുറ്റ്യാടി - പേരാമ്പ്ര - ഉള്ളിയേരി - അത്തോളി - പൂളാടിക്കുന്ന് വഴി കോഴിക്കോട് നഗരത്തില്‍ പ്രവേശിക്കണം.
കോഴിക്കോട് ഭാഗത്തുനിന്ന് തലശ്ശേരിയിലേക്ക് പോകുന്ന ചരക്ക് വാഹനങ്ങള്‍ പൂളാടിക്കുന്ന്- അത്തോളി- ഉള്ളിയേരി- പേരാമ്പ്ര- കുറ്റ്യാടി- നാദാപുരം-പെരിങ്ങത്തൂര്‍ വഴി തലശ്ശേരിയില്‍ പ്രവേശിക്കേണ്ടതാണ്.
യാത്രക്കാരുമായി വരുന്ന വാഹനങ്ങള്‍ക്ക് എല്ലാ ദിവസവും രാവിലെ എട്ട് മണി മുതല്‍ പതിനൊന്ന് വരെയും, വൈകീട്ട് മൂന്ന് മണി മുതല്‍ ആറ് മണി വരെയും മൂരാട് പാലത്തിലൂടെ ഗതാഗതം അനുവദിക്കും. ബാക്കി സമയങ്ങളില്‍ പാലത്തിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കുന്നതാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications