Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോര്‍ന്നൊലിക്കുന്ന വീട്: നിര്‍ദ്ധന കുടുംബത്തിന് പിന്തുണയുമായി മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: രണ്ടേകാല്‍ സെന്റ് സ്ഥലത്ത് ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ദുരിതം പേറി ജീവിക്കുന്ന നിര്‍ദ്ധന കുടുംബത്തിന് പിന്തുണയുമായി മനുഷ്യാവകാശ കമ്മീഷന്‍.മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥിന്റെ നിര്‍ദ്ദേശാനുസരണം ചേളന്നൂര്‍ ഗ്രാമപഞ്ചായത്താണ് നിര്‍ദ്ധന കുടുംബത്തിന്റെ സംരക്ഷണം ഉറപ്പാക്കിയത്. കമ്മീഷന്‍ നിര്‍ദ്ദേശമനുസരിച്ച് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പരാതിക്കാരനായ ചേളന്നൂര്‍ സ്വദേശി പി രാമന്റെ വീട് സന്ദര്‍ശിച്ചു.

1

പഞ്ചായത്തിന്റെ പിന്തുണ കുടുംബത്തിന് വാഗ്ദാനം ചെയ്തു. വീട് നന്നാക്കാന്‍ അപേക്ഷ നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കി. അയല്‍വാസികളും റസിഡന്‍സ് അസോസിയേഷനും കുടുംബത്തിന് സഹായം നല്‍കുന്നുണ്ട്. പരാതിക്കാരന്‍ ഹ്യദയസംബന്ധമായ രോഗങ്ങള്‍ കാരണം ദുരിതം അനുഭവിക്കുന്നയാളാണ്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. പഞ്ചായത്തിന്റെ നടപടികള്‍ കമ്മീഷന്‍ ശ്ലാഘിച്ചു. യഥാസമയം സഹായങ്ങള്‍ നല്‍കി പരാതിക്കാരന്റെ കുടുംബത്തിന് ആശ്വാസം നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

നേരത്തെ സംസാരശേഷിയില്ലാത്ത മകളുമായി ജീവിക്കുന്ന പിതാവിന്റെ ഏക ഉപജീവന മാര്‍ഗ്ഗമായ പപ്പട നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടം റോഡ് വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്തിട്ടും വാണിജ്യ കുടിയാന്‍ എന്ന നിലയിലുള്ള നഷ്ടപരിഹാരം നിഷേധിച്ചത് പുന:പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് വളരെ നിര്‍ണായകമായ ഇടപെടലായിരുന്നു. ഒരുപാട് അഭിനന്ദനവും കമ്മീഷനും ലഭിച്ചിരുന്നു.

17 മില്യണിന്റെ വീട്, തടസ്സമായി ഗോള്‍ഫ് ക്ലബ്, ഇടിച്ച് പൊളിച്ച് കളയാന്‍ ക്രിസ്റ്റ്യാനോ, കാരണം ഇതാണ്

കോഴിക്കോട് ജില്ലാ കളക്ടര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ഉത്തരവ് നല്‍കിയത്. ഒരു മാസത്തിനകം വിശദീകരണം സമര്‍പ്പിക്കണം. സെപ്റ്റംബര്‍ 30 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. പുതിയ പാലം വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

35 വര്‍ഷമായി പുതിയ പാലത്ത് ഓമന പപ്പടം എന്ന സ്ഥാപനം നടത്തുന്ന ഭാസ്‌കരന്റെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് പുതിയ പാലം അനുബന്ധ റോഡ് നിര്‍മ്മാണത്തിനായി ഏറ്റെടുത്തത്. ഭാസ്‌കരന്‍ ഇതിന് സമീപം മറ്റൊരു കടയില്‍ സ്ഥാപനം പുനരാരംഭിച്ചുവെന്ന് പറഞ്ഞാണ് നഷ്ടപരിഹാരം നിഷേധിച്ചത്. ഇത് ശരിയല്ലെന്ന് പരാതിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+