കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാലിന്യം; കര്‍ശന നിര്‍ദേശവുമായി മനുഷ്യാവകാശ കമ്മീഷന്‍

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരം രോഗങ്ങളുടെ ഉറവിടമാകരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ആശുപത്രി പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ആമ്പുലന്‍സ് ഡ്രൈവര്‍ കമ്മീഷനില്‍ ലഭ്യമാക്കിയ ചില വീഡിയോ ദ്യശ്യങ്ങളാണ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിനാധാരമായത്.

1

രാജവെമ്പാലയെയും തൂക്കിയെടുത്ത് മദ്യപന്‍ വാര്‍ഡില്‍; പാമ്പ് കടിച്ചെന്ന് യുവാവ്, സംഭവിച്ചത് ഇങ്ങനെരാജവെമ്പാലയെയും തൂക്കിയെടുത്ത് മദ്യപന്‍ വാര്‍ഡില്‍; പാമ്പ് കടിച്ചെന്ന് യുവാവ്, സംഭവിച്ചത് ഇങ്ങനെ

ആശുപത്രി മാലിന്യങ്ങളും മലിനജലവും തളംകെട്ടി കിടക്കുന്ന സ്ഥലത്താണ് ആംബുലന്‍സ് മൃതദേഹം ഏറ്റുവാങ്ങാന്‍ വേണ്ടി നിര്‍ത്തിയിട്ടത്. മാലിന്യങ്ങള്‍ക്കിടിലൂടെയാണ് സ്ട്രച്ചറില്‍ മൃതശരീരം ആമ്പുലന്‍സിലേക്ക് എത്തിക്കുന്നത്.

കൈയ്യില്‍ കാശ് കുറവാണോ? എന്തിന് പേടിക്കണം; ഈ 5 സ്ഥലങ്ങളില്‍ ആര്‍ക്കും പോകാം: ട്രിപ്പ് ഉറപ്പിച്ചോളൂ!!

15 ദിവസത്തിനകം ആശുപത്രി സൂപ്രണ്ട് വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. നവംബര്‍ 29 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

കാട്ടില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് സ്‌നൈപ്പര്‍: ബുദ്ധി വേറെ ലെവലെങ്കില്‍ കണ്ടെത്താം, 15 സെക്കന്‍ഡ് തരാംകാട്ടില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് സ്‌നൈപ്പര്‍: ബുദ്ധി വേറെ ലെവലെങ്കില്‍ കണ്ടെത്താം, 15 സെക്കന്‍ഡ് തരാം

നേരത്തെ ഇതുപോലെ ബീച്ചിലെ മാലിന്യ പ്രശ്‌നത്തിലും മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിരുന്നു. ഫ്രീഡം സ്‌ക്വയറിലേക്കുള്ള കവാടത്തിന്റെ എതിര്‍വശത്തുള്ള റോഡില്‍ മാലിന്യവും മലിനജലവും കെട്ടി കിടന്ന് ദുര്‍ഗന്ധമുണ്ടാക്കുന്ന സാഹചര്യത്തിലായിരുന്നു ഇടപെടല്‍.

പരിസരം വൃത്തിയാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.ഇതിന്റെ ചുമതല നഗരസഭയ്ക്കാണ്. അതുകൊണ്ട് ഈ നിര്‍ദേശം നഗരസഭാ സെക്രട്ടറിയെയാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് അറിയിച്ചു.

എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് 15 ദിവസത്തിനുള്ളില്‍ കമ്മീഷനെ അറിയിക്കണം. കേസില്‍ ഈ മാസം തന്നെ അടുത്ത സിറ്റിംഗുണ്ടാവും. ഒക്ടോബര്‍ 28 ന് കോഴിക്കോട് കളക്ടറേറ്റില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കുമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്തതാണ് കേസ്.

സമീപത്തുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്നവര്‍ വരെ മാലിന്യം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇവരെല്ലാം ബുദ്ധിമുട്ടിലായി നില്‍ക്കുന്ന സമയത്താണ് കമ്മീഷന്‍ ഇടപെട്ടത്. ഇവിടെയാണ് മാലിന്യം തരം തിരിക്കുന്ന കേന്ദ്രമുള്ളത്. മാലിന്യങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധമാണ് പരിസരത്താകെ പടരുന്നത്.

Kozhikode
English summary
human rights commission interfere in garbage issue in kozhikode medical college, ask them to resolve
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X