ഇന്ത്യ മതസ്വാതന്ത്ര്യമുള്ള നാട്; അറബ് രാജ്യങ്ങളില്‍ ഇതുപോലെ പറ്റില്ലെന്ന് സമസ്ത നേതാവ്
ഇന്ത്യ മതസ്വാതന്ത്ര്യമുള്ള രാജ്യമാണെന്ന് സമസ്ത നേതാവ്. ഇസ്ലാമിക രാജ്യങ്ങളിലൊന്നും ഇന്ത്യയിലേത് പോലെ ഇസ്ലാമിക പ്രവര്‍ത്തനം നടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്: ഇന്ത്യയെ പോലെ ഇസ്ലാമിക പ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്ന രാജ്യം ലോകത്തില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എപി വിഭാഗം സെക്രട്ടറി പൊന്മള അബ്ദുള്‍ ഖാര് മുസ്ല്യാര്‍. ഇന്ത്യയിലുള്ളത് പോലെ മതസ്വാതന്ത്ര്യം മറ്റൊരു രാജ്യത്തുമില്ല.
ഇസ്ലാമിക രാജ്യങ്ങളായ സൗദി അറേബ്യ അടക്കമുള്ള ഇടങ്ങളില്‍ ഇത്തരത്തിലുള്ള മതസ്വാതന്ത്ര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സുന്നി സ്റ്റുഡന്റ് ഫെഡറേഷന്റെ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ലോകരാഷ്ട്രങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇസ്ലാമികമായി ഇവിടെ പ്രവര്‍ത്തനം നടത്തുന്നത് പോലെ മറ്റെവിടെയും നടത്താന്‍ സൗകര്യമുള്ള ഒരു രാജ്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
പരിചയമുള്ള ഗള്‍ഫ് നാടുകളില്‍ യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, സൗദി അറേബ്യന്‍, അതോടൊപ്പം മലേഷ്യ,സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലേത് പോലെ ഇസ്ലാമിക പ്രവര്‍ത്തനം സാധ്യമല്ല.
വെള്ളിയാഴ്ച്ച മതപ്രഭാഷണം നടത്താന്‍ നാട്ടിലൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളും യുവാക്കളും രാജ്യത്ത് നല്ല അന്തരീക്ഷണം സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദവും, വിധ്വംസക പ്രവര്‍ത്തനങ്ങളും ഒന്നിനും പരിഹാരമല്ലെന്നും കാന്തപുരം പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications