Get Updates
Get notified of breaking news, exclusive insights, and must-see stories!

എംവിഡിയുടെ മുന്നില്‍ മുട്ടുമടക്കി ഇന്‍ഡിഗോ; വാഹന നികുതി കുടിശ്ശിക അടച്ചു, ബസ് വിട്ടുനല്‍കും

കോഴിക്കോട്: ഇന്‍ഡിഗോയ്‌ക്കെതിരെ പ്രതികാര നടപടിക്കിടെ മോട്ടോര്‍ വാഹന വകുപ്പിന് വഴങ്ങി വിമാനക്കമ്പനി. എംവിഡി പിഴ ചുമത്തിയതിന് പിന്നാലെ ബസ്സുകളുടെ വാഹന നികുതി കുടിശ്ശിക ഇന്‍ഡിഗോ വിമാന കമ്പനി അടച്ച് തീര്‍ത്തു. വിമാനത്താവെലത്തില്‍ സര്‍വീസ് നടത്തുന്ന രണ്ട് ബസ്സുകളുടെ നികുതിയാണ് കമ്പനി കുടിശ്ശിക വരുത്തിയത്.

1

പിഴത്തുക ഉള്‍പ്പെടെ അടച്ച് തീര്‍ത്തതായി അറിയിച്ച മോട്ടോര്‍ വാഹന വകുപ്പ്, കസ്റ്റഡിയിലെടുത്ത ബസ് ഉടനെ വിട്ടുനല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ ഓടേണ്ട ബസ്സാണിതെന്നാണ് എംവിഡി പറയുന്നത്. അടുത്ത ദിവസം തന്നെ ബസ് വിട്ടുകൊടുക്കാനാണ് തീരുമാനം.

ഇന്‍ഡിഗോയുടെ രണ്ട് ബസ്സുകളുടെ വാഹന നികുതി അടച്ചില്ലെന്നാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. തുടര്‍ന്ന് ഒരു ബസ് ഇന്നലെ രാമനാട്ടുകരയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസ്സിന് പിഴ സഹിതം അടയ്‌ക്കേണ്ടത് 37000 രൂപയായിരുന്നു.

ഇതോടെ ഇന്‍ഡിഗോ ബസ്സുകള്‍ക്കെതിരെ പരിശോധന വ്യാപകമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. നികുതി ഒടുക്കാതെ ഇന്‍ഡിഗോയുടെ എത്ര വാഹനങ്ങള്‍ ഇത്തരത്തില്‍ ഓടുന്നുണ്ട് എന്ന കണക്കും മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നുണ്ട്.

ഇപ്പോള്‍ പിടിച്ചെടുത്ത ബസ്സ് നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്തവയാണ്. പക്ഷേ നികുതി അടച്ചിട്ടില്ല. ഇത്തരത്തില്‍ മറ്റ് എയര്‍ലൈന്‍സിന്റെ വാഹനങ്ങളും ഓടുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇന്‍ഡിഗോയ്ക്ക് മാത്രമല്ല മറ്റ് വിമാനക്കമ്പനികളുടെ വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി നേരിടും.

ബസ് കസ്റ്റഡിയില്‍ എടുത്ത വിവരം മോട്ടോര്‍ വാഹനവകുപ്പ് ഇന്‍ഡിഗോ എയര്‍ലൈന്‍സിനെ ഇന്നലെ തന്നെ ഇമെയില്‍ വഴി അറിയിച്ചെങ്കിലും അവര്‍ പ്രതികരിച്ചിട്ടില്ല. നികുതി കുടിശ്ശിക ഉള്‍പ്പെടെ അടച്ചാല്‍ വാഹനം വിട്ടുനല്‍കുമെന്നും, മറ്റ് സാങ്കേതിക തടസ്സങ്ങള്‍ ഇല്ലെന്നും ആര്‍ടിഒ അറിയിച്ചു.

നേരത്തെ ഇന്‍ഡിഗോയുടെ ഒരു ബസ് കൂടി എംവിഡി പിടിച്ചെടുത്തിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസ്സിനാണ് പിഴ ചുമത്തിയത്. രണ്ടാമത്തെ ബസ്സ് നിലവില്‍ വിമാനത്താവളത്തിന് അകത്താണ്. അവിടെ നിന്ന് പുറത്തിറങ്ങിയാല്‍ മാത്രമേ ബസ്സ് കസ്റ്റഡിയില്‍ എടുക്കാനാവൂ എന്ന് എംവിഡി അറിയിച്ചു.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് കഴിഞ്ഞ ദിവസം ഇതേ വിമാന കമ്പനി മൂന്നാഴ്ച്ചത്തെ വിലക്ക് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രതികാര നടപടിയെടുത്തതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

എന്റമ്മോ ഇതെന്ത് സെല്‍ഫിയാണ്; ഒടുക്കത്തെ ക്യൂട്ടും ഗ്ലാമറസും, പൊളി ലുക്കില്‍ മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍

ബസ് കസ്റ്റഡിയിലെടുത്ത സംഭവത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും വിമര്‍ശിച്ചു. ഇന്‍ഡിഗോ ബസ് പിടിച്ചത് അല്‍പ്പത്തരമാണെന്നും, എന്ത് പ്രതികാര നടപടിയും കൈക്കൊള്ളുമെന്നതിന് തെളിവാണെന്നും സുധാകരന്‍ പറഞ്ഞു. ഇന്‍ഡിഗോ ബസിനെതിരായ നടപടി മുണ്ടുടുത്ത മോദിയാണ് പിണറായി എന്ന പരാമര്‍ശത്തിന് അടിവരയിടുന്ന നടപടിയാണെന്നായിരുന്നു സതീശന്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+