കോഴിക്കോട് ജില്ലയില്‍ നവജാതശിശു പരിചരണത്തിന് ഐസിയു ആംബുലന്‍സ്
കോഴിക്കോട്: ജില്ലയില്‍ നവജാതശിശു പരിചരണത്തിന് ക്രിട്ടിക്കല്‍ കെയര്‍ സംവിധാനങ്ങളോടുകൂടിയ ഐ.സി.യു ആംബുലന്‍സ് പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.നവീന്‍ അറിയിച്ചു. ശരീരോഷ്മാവ്, രക്തത്തിലെ ഗ്ലൂക്കോസ്, ഓക്‌സിജന്‍ എന്നിവ കുറഞ്ഞതോ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന അവസ്ഥകളിലുള്ളതോ ആയതും ഐസിയു കെയര്‍ ആവശ്യമുള്ളതുമായ നവജാത ശിശുക്കളെ പ്രത്യേകം സജ്ജീകരിച്ച ഐ.സി.യു ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ച് മികച്ച പരിചരണം ഉറപ്പാക്കുകയാണ് ലക്ഷ്യം.

നിയോ ക്രാഡില്‍ പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. ആംബുലന്‍സിന്റെ ട്രയല്‍ റണ്‍ ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ പറഞ്ഞു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ സൗകര്യം ലഭ്യമാണ്. ആംബുലന്‍സിന്റെ സേവനത്തിനായി ആശുപത്രികള്‍ക്ക് 9895430459 എന്ന നമ്പറില്‍ ബന്ധപ്പെടാം. പദ്ധതിക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക വെബ്‌സൈറ്റും മൊബൈല്‍ ആപ്പും തയ്യാറാക്കുന്നുമുണ്ട്.
ആ രക്തസാക്ഷിത്വത്തിന് 30 വയസ്; രാജ്യം രാജീവ് ഗാന്ധി ഓര്‍മയില്‍- ചിത്രങ്ങള്‍ കാണാം
Recommended Video
അതേസമയം ജില്ലാ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതികളുടെ ഭാഗമായി ജില്ലയില്‍ 3,700 പള്‍സ് ഓക്‌സീമീറ്ററുകള്‍ കൂടി വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നല്‍കാനായി ഇവ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന് കൈമാറി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി നടപ്പില്‍ വരുത്തുന്ന കോവിഡ് പ്രതിരോധ ഉപകരണ വിതരണ പദ്ധതി പ്രകാരമാണ് നടപടി. മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ഇവ വിതരണം ചെയ്യും.
കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുടെ ചികിത്സക്ക് ഹോമിയോപ്പതി വകുപ്പ് ജില്ലയില്‍ പൂര്‍ണ്ണ സജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡി.എം.ഒ) ഡോ. കവിത പുരുഷോത്തമന്‍ അറിയിച്ചു. ജില്ലയിലെ ആശുപത്രികളിലും ഡിസ്പന്‍സറികളിലും പ്രത്യേക ഹോമിയോ ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോവിഡ് അതിരൂക്ഷമായി വ്യാപിച്ച ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ പ്രതിരോധ മരുന്ന് വിതരണം ഊര്‍ജ്ജിതപ്പെടുത്തിയിരുന്നു. രണ്ടാം ഘട്ടത്തില്‍ കോവിഡ് ബാധിതരിലുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങളില്ലാതെ സമഗ്രമായ ചികിത്സ ഹോമിയോപ്പതിയില്‍ ലഭ്യമാണെന്ന് ഡി.എം.ഒ അറിയിച്ചു.
ഹോട്ട് ലൂക്കില്‍ മൃദുല ഭാസ്കര്‍, ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications