സ്വർണ്ണം തേടി പത്തനംതിട്ടയില്‍ നിന്നും വന്ന ആ യുവതി ആര്; ഒരു ദിവസം ഇർഷാദിന്റെ വീട്ടില്‍ താമസം,ദുരൂഹത
പേരാമ്പ്ര: അത്യന്തം നാടകീയത നിറഞ്ഞ പേരാമ്പ്ര പന്തിരിക്കിരയിലെ ഇർഷാദിന്റെ ദുരൂഹ മരണത്തിലെ ചുരുളുകള്‍ ഇനിയും അഴിക്കാനാവാതെ പൊലീസ്. ഇർഷാദിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊന്ന് പുഴയില്‍ തള്ളിയതാണോ, അതോ ഇർഷാദ് സംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയോ, അതുമല്ലെങ്കില്‍ ഇർഷാദിന്റെ കുടുംബം ആരോപിക്കുന്നത് പോലെ മയക്ക് മരുന്ന് കുത്തിവെച്ച് നീന്തി രക്ഷപ്പെടാനാവത്ത അവസ്ഥയിലാക്കി പുഴയിലേക്ക് എറിഞ്ഞതാണോ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഉയർന്ന് വരുന്നത്.
റീ പോസ്റ്റുമോർട്ടം നടത്താന്‍ സാധിക്കുമായിരുന്നെങ്കില്‍ ഇതില്‍ ചില സംശയങ്ങള്‍ക്കെങ്കിലും മറുപടി ലഭിച്ചേനെ. എന്നാല്‍ കാണാതായ മേപ്പയ്യൂർ സ്വദേശി ദീപക്കിന്റെതെന്ന പേരില്‍ മൃതദേഹം കഴിഞ്ഞയാഴ്ച ദഹിപ്പിക്കുകയും ചെയ്തു. ഇതേസമയം തന്നെയാണ് ഇർഷാദിനെ തേടി പന്തിരിക്കരയിലെ യുവതിയെ സംബന്ധിച്ച ദുരൂഹതകളും തുടരുന്നത്.

ഇർഷാദ് വിദേശത്ത് നിന്നും എത്തിയതിന്റെ നാലാം ദിവസമാണ് അദ്ദേഹത്തെ അന്വേഷിച്ച് ഒരു യുവതി പന്തിരിക്കരയിലെ വീട്ടിലേക്ക് എത്തുന്നത്. ഇർഷാദിന്റെ സുഹൃത്ത് എന്ന് പരിചയപ്പെടുത്തിയ പത്തംതിട്ട സ്വദേശിയായ യുവതി മെയ് 18നായിരുന്നു പന്തിരിക്കരയിലെ കോഴികുന്നുമ്മല്‍ എന്ന വീട്ടിലേക്ക് എത്തുന്നത്. പ്രാദേശിക സി പി എം നേതാക്കളാണ് യുവതിയെ ഇർഷാദിന്റെ വീട്ടിലെത്തിച്ചതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ സി പി എം ഇത് പൂർണ്ണമായും നിഷേധിക്കുകയാണ്.
സാരിയില്‍ ആറാടുകയാണ് രഞ്ജിനി ഹരിദാസ്; വൈറലായി കാന്‍ഡിഡ് ഷോട്ടുകള്‍

ദുബൈയില്‍ ജോലി ചെയ്തിരുന്ന യുവതി ഇർഷാദിന്റെ കയ്യില്‍ സ്വർണ്ണം നല്‍കിയിരുന്നതായും ഇത് തിരിച്ചു കിട്ടാന്‍ വേണ്ടിയാണ് യുവതി ഇർഷാദിന്റെ വീട്ടിലെത്തിയതെന്നുമാണ് പറയപ്പെടുന്നത്. ഇർഷാദിനെ ഏല്‍പ്പിച്ച സ്വർണ്ണം കിട്ടാതായതോടെ തന്റെ ഭർത്താവിനെ സ്വർണ്ണക്കടത്ത് സംഘം അവിടെ തടഞ്ഞ് വെച്ചിരുന്നതായും യുവതി പറഞ്ഞിരുന്നു.

വൈകീട്ടോടെ പന്തിരിക്കിരയിലെത്തിയ യുവതി അന്ന് രാത്രി ഇർഷാദിന്റെ വീട്ടില്‍ താമസിച്ചതിന് ശേഷം പിറ്റേന്നാണ് മടങ്ങിയതെന്നാണ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. യുവതി പന്തിരിക്കരയിലെത്തിയപ്പോള്‍ സി പി എം നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ ഉണ്ണി വേങ്ങേരിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, ലീഗ്, സി പി എം നേതാക്കള്‍ യുവതിയോട് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. യുവതിയെ കോണ്‍ഗ്രസ് നേതാവ് വി പി ഇബ്രാഹിമിന്റെ വീട്ടില്‍ വിളിച്ച് വരുത്തിയായിരുന്നു പാർട്ടി നേതാക്കള്‍ കാര്യം അന്വേഷിച്ചത്.

ഇർഷാദില്‍ നിന്നും സ്വർണ്ണം ലഭിക്കാനുണ്ടെന്ന കാര്യം യുവതി പറഞ്ഞതോടെ വിഷയം പൊലീസില്‍ അറിയിക്കാന്‍ പറഞ്ഞുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഇക്കാര്യത്തില്‍ മറ്റൊരു ചർച്ചക്കും ഇല്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു. എന്നാല്‍ വിഷയം പൊലീസില്‍ അറിയിക്കാതെ യുവതി പന്തിരിക്കരയില്‍ നിന്നും മടങ്ങുകയായിരുന്നു.

അതേസമയം, യുവതിയോട് കാര്യങ്ങള്‍ അന്വേഷിച്ച് അറിയാന്‍ കൂടെ നിന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി മാധ്യമത്തോട് പറഞ്ഞത്. യുവതിയോട് വിഷയം പൊലീസില്‍ പരാതിപ്പെടാന്‍ പറഞ്ഞിട്ടുണ്ട്. അതല്ലാതെ താന്‍ യുവതിയേയും കൂട്ടി ഇർഷാദിനെ വീട്ടില്‍ പോയിട്ടില്ലെന്നും ഉണ്ണി വേങ്ങേരി കൂട്ടിച്ചേർക്കുന്നു.

യുവതിക്കെതിരെ ഇർഷാദിന്റെ പിതാവ് നാസറും മാതാവ് നഫീസയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് വേണ്ട വിധത്തില്‍ അന്വേഷിച്ചിട്ടില്ലെന്നാണ് പരാതി. അന്ന് കാര്യക്ഷമമായി അന്വേഷണം നടന്നിരുന്നെങ്കില്‍ ഒരു പക്ഷെ ഇർഷാദിന്രെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയായ കൊടുവള്ളി സ്വദേശി മുഹമ്മദ് സ്വാലിഹുമായും യുവതിക്ക് ബന്ധമുണ്ടെന്നും കുടുംബം ആരോപിക്കുന്നു.

വിദേശത്തുള്ള മുഹമ്മദ് സ്വാലിഹിനെ നാട്ടിലെത്തിക്കാനുള്ള ശ്രമമവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിനായി മുഹമ്മദ് സ്വാലിഹ്, സഹോദരൻ ഷംനാദ് എന്നീ പ്രതികൾക്കെതിരെ
റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് നീക്കം. മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറിന്റെ ഫോട്ടോ അന്വേഷണ സംഘം പുറത്ത് വിട്ടിട്ടുമുണ്ട്. താമരശ്ശേരി കൈതപ്പൊയിൽ സ്വദേശിയായ സ്വാലിഹ് അന്വേഷണം തുടങ്ങിയതോടെ കുടുംബത്തെ കൂട്ടി വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications