കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്മൃതി ഇറാനിയുടെ റോഡ് ഷോയില്‍ ജന്മഭൂമി ഫോട്ടോഗ്രാഫറെ ബിജെപി പ്രവര്‍ത്തകന്‍ മുഖത്തടിച്ചു

Google Oneindia Malayalam News

കോഴിക്കോട്: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോയില്‍ ജന്മഭൂമിയുടെ ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദനം. റോഡ് ഷോ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഫോട്ടോഗ്രാഫര്‍ ദിനേശ് കുമാറിനാണ് പരിക്കേറ്റത്. കണ്ണട തകര്‍ന്ന് മുഖത്ത് പരിക്കേറ്റ ദിനേശിനെ മാധ്യമപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു. സ്മൃതി ഇറാനി തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ നടത്താന്‍ തീരുമാനിച്ചത്. ഇതുപ്രകാരം വാഹനത്തില്‍ കയറിനിന്ന ഇവര്‍ അല്‍പ്പം കഴിഞ്ഞ് തനിക്ക് യാത്ര ചെയ്യാന്‍ സ്‌കൂട്ടര്‍ ലഭിക്കുമോയെന്ന് ചോദിക്കുകയും, ഇവര്‍ പിന്നീട് സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നത് പകര്‍ത്തുന്നതിനിടെയാണ് ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദനമേറ്റത്.

1

കക്കോടി പൊക്കിരാത്ത് ബില്‍ഡിംഗ് മുന്നിലെത്തിയതോടെ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പ്രകടനത്തിലുള്ളയാള്‍ ദിനേശിനോട് തട്ടിക്കയറുകയായിരുന്നു. പിന്നാലെ മുഖത്ത് അടിച്ചു. ഇതേ തുടര്‍ന്ന് മറ്റുള്ളവരും അടിക്കാന്‍ ശ്രമിച്ചപ്പോള്‍ ചിലര്‍ അത് ജന്മഭൂമി ഫോട്ടോഗ്രാഫറാണ് വിളിച്ച് പറയുകയും ചെയ്തു. ഇതിനെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ റാലിയില്‍ കയറി കൂടിയോ എന്ന് പരിശോധിക്കുമെന്നായിരുന്നു പറഞ്ഞത്. ഇതോടെ മര്‍ദിച്ചയാളിന്റെ ഫോട്ടോ കാണിച്ചതോടെ മറ്റ് നേതാക്കള്‍ ക്ഷമ പറയുകയായിരുന്നു. പരിപാടി ബഹിഷ്‌കരിക്കാനും ചില മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ഇതോടെ ജില്ലാ പ്രസിഡന്റ് തന്നെ ക്ഷമാപണം നടത്തി.

അതേസമയം കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോയുടെ ഫോട്ടോ എടുക്കാനെത്തിയ ജന്മഭൂമി ഫോട്ടോഗ്രാഫര്‍ എം.ആര്‍. ദിനേശ് കുമാറിന് നേരെ നടന്ന ആക്രമണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. റോഡ് ഷോയുടെ പടം എടുക്കുകയായിരുന്ന ദിനേശിനെ ഒരു സംഘം പേര്‍ യാതൊരു പ്രകോപനവുമില്ലാതെ അക്രമിക്കുകയായിരുന്നു. കണ്ണിന് പരുക്കേറ്റ ദിനേശിനെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

Recommended Video

cmsvideo
പെണ്ണുങ്ങളെയെല്ലാം ചട്ടയിട്ട് മലയില്‍ കേറ്റാന്‍ പിണറായി ആര്? | Oneindia Malayalam

കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ തയ്യാറാകണമെന്ന് ആശുപത്രിയില്‍ ദിനേശ് കുമാറിനെ സന്ദര്‍ശിക്കാനെത്തിയ സ്മൃതി ഇറാനിയോട് പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി പിഎസ് രാകേഷും ആവശ്യപ്പെട്ടു. തൊഴിലിനിടയില്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിക്കുന്നത് അത്യന്തം അപലപനീയമാണെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ദിനേശ് കുമാറിനെ ആക്രമിച്ചവരില്‍ പാര്‍ട്ടി പ്രവര്‍ത്തകരുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കി. ദിനേശിന് മികച്ച ചികിത്സ ലഭിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുമെന്നും അവര്‍ പറഞ്ഞു.

Kozhikode
English summary
janmabhoomi photographer attacked by bjp activists in smriti irani's road show
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X