രാഹുൽ ഗാന്ധിയുടെ വരവിൽ ബിജെപിയേക്കാൾ അസ്വസ്ഥത സിപിഎമ്മിന്; ടിപി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിനുള്ള മറുപടിയാവും തെരഞ്ഞെടുപ്പെന്ന് കെ മുരളീധരൻ
കുറ്റ്യാടി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിൽ ബി.ജെ.പിയേക്കാൾ അസ്വസ്ഥത സി.പി.എമ്മിനെന്ന് വടകര ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍. വട്ടോളി മേഖലാ കുടുംബ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിരഭിപ്രായം പറഞ്ഞതിന്റെ പേരില്‍ കൂടെനടന്ന സഖാവിനെ വെട്ടിയരിഞ്ഞ ചരിത്രമാണ് സിപിഎമ്മിന്റെത്.
യോഗി ആദിത്യനാഥിനെതിരെ വികെ സിങ്: ഇന്ത്യൻ സൈന്യത്തെ മോദി സേന എന്ന് വിളിക്കുന്നവർ രാജ്യ ദ്രോഹികൾ!
ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിനുള്ള മറുപടിയാവും തെരഞ്ഞെടുപ്പ്. അക്രമമല്ല, സമാധാനമാണ് ലക്ഷ്യം. നാടിന്റെ വികസനത്തിനുവേണ്ടിയുള്ളതാണ് യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങളെന്നും കെ. മുരളീധരന്‍ പറഞ്ഞു. കുറ്റ്യാടി മണ്ഡലത്തിലെ മണിയൂര്‍, വട്ടോളി, ആയഞ്ചേരി എന്നീ കുടുംബ സംഗമങ്ങളിലും വടകര മണ്ഡലത്തിലെ മാടാക്കര,പുറങ്കര, വൈക്കിലശ്ശേരി, കുറിഞ്ഞാലിയോട്, കാര്‍ത്തികപ്പള്ളി കുടുംബ സംഗമങ്ങളിലും പങ്കെടുത്തു.

കുടുംബ സംഗമത്തിലെത്തിയ സ്ഥാനാർത്ഥി ബൂത്ത്തലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി വോട്ടാക്കി മാറ്റാൻ പണിയെടുക്കണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. രാവിലെ സ്ഥാനാര്‍ത്ഥിയുടെ പര്യടനത്തിനിടെ കുറ്റ്യാടി മത്സ്യ മാര്‍ക്കറ്റ്, ബസ്റ്റാന്റ് പരിസരം, താലൂക്ക് ആശുപത്രി, പുത്തലത്ത് നസിറുദ്ധീന്റെ വീട്, തിരുവള്ളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.
പി.എം അബൂബക്കര്‍, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, മഠത്തില്‍ ശ്രീധരന്‍, അഡ്വ. പ്രമോദ് കക്കട്ടില്‍, പി.പി റഷീദ്, മനോജ് ആവള, യുസുഫ് പളളിയത്ത്, സി.പി വിശ്വനാഥന്‍, അച്ചുതന്‍ പുതിയടത്ത്, ശ്രീജേഷ് ഊരത്ത് എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. ശനിയാഴ്ച കൊയിലാണ്ടി മണ്ഡലത്തില്‍ നടക്കുന്ന കെ. മുരളീധരന്റെ പ്രചാരണ പരിപാടികളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications