Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാട്രിക് വിജയം തേടി എം.കെ രാഘവൻ നാമനിർദേശപത്രിക സമർപ്പിച്ചു

കോഴിക്കോട്: ഹാട്രിക് വിജയം തേടി കോഴിക്കോട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.കെ രാഘവൻ ജില്ലാ കലക്റ്റർ മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. രാവിലെ 11 മണിയോടെ കലക്റ്ററേറ്റിൽ എത്തി ജില്ലാ വരണാധികാരികൂടിയായ ജില്ലാ കലക്റ്റർ സാംബശിവ റാവു മുൻപാകെയാണ് 4 സെറ്റ് പത്രിക കൈമാറിയത്. എം.എ റസാഖ് മാസ്റ്റർ, അഡ്വ. പി.എം നിയാസ്, അഡ്വ. ഷാജു ജോർജ്, സി.പി നരേന്ദ്രനാഥ് എന്നിവർ അദ്ദേഹത്തെ നാമനിർദേശം ചെയ്തു.

സിപിഎമ്മിന്റെയും ബിജെപിയുടേയും തലവര മാറ്റി എഴുതും രാഹുൽ ഗാന്ധി! വൻ തിരിച്ചടി ഭയന്ന് സിപിഎം

യുഡിഎഫ് ജില്ലാ ചെയർമാൻ പി. ശങ്കരൻ, കൺവീനർ എം.എ റസാഖ് മാസ്റ്റർ, തെരഞ്ഞെടുപ്പു കമ്മറ്റി ചെയർമാൻ ഉമ്മർ പാണ്ടികശാല, ജനറൽ കൺവീനർ അഡ്വ. പി.എം നിയാസ് എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. കാര്യങ്ങൾ എല്ലാം അനുകൂലമാണെന്നും നല്ല വിജയപ്രതീക്ഷയുണ്ടെന്നും എം.കെ രാഘവൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

mkraghavannomination-15

രാവിലെ പ്രമുഖ ഗാന്ധിയനും സ്വാന്ത്ര്യസമര സേനാനിയുമായ തായാട്ട് ബാലൻ, സ്വാതന്ത്ര്യ സമര സേനാനിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം. കമലം എന്നിവരെ സന്ദർശിച്ച ശേഷമാണ് എം.കെ രാഘവൻ പത്രികാ സമർപ്പണത്തിന് എത്തിയത്. സ്ഥാനാർഥിയെ ആശീർവദിക്കാൻ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകർ കലക്റ്ററേറ്റ് പരിസരത്ത് എത്തിയിരുന്നു.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിൻഹാജി, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എം സുരേഷ് ബാബു, എം.ടി പത്മ, എൻ.സി അബൂബക്കർ, കെ.സി അബു, സി. മോയിൻകുട്ടി, യു.സി രാമൻ, സി. വീരാൻകുട്ടി, കായക്കൽ അഷറഫ്, കായിക്കര ബാബു, എം. വീരാൻകുട്ടി, യു.വി ദിനേശ് മണി, എം. രാജൻ, കെ. രാമചന്ദ്രൻ, കെ.പി ബാബു, വി.സി ചാണ്ടി മാസ്റ്റർ, ടി. മൊയ്തീൻ, ഉഷാദേവി ടീച്ചർ, കെ.വി സുബ്രഹ്മണ്യൻ, പി. മുഹമ്മദലി തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പം കലക്റ്ററേറ്റിൽ എത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+